ഇന്ദിര ഭക്ഷണശാലകൾ

കർണാടക ഗവണ്മെന്റിന്റെ ലാഭേതര ഭക്ഷണശാലാ സംവിധാനം

തമിഴ് നാട് സർക്കാർ നടത്തി വരുന്ന അമ്മ ഉണവാഗം ( en:Amma Unavagam) എന്ന ഭഷ്യസബ്സിഡി പദ്ധതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കർണാടക സർക്കാർ നടത്തിവരുന്ന പദ്ധതിയാണ് ഇന്ദിര കാന്റീൻസ് എന്നറിയപ്പെടുന്ന ഇന്ദിര ഭക്ഷണശാലകൾ. ഇന്ത്യയിൽ, തമിഴ് നാട്ടിലായിരുന്നു ഇത് ആദ്യമായി തുടങ്ങിയത്. കർണാടക സംസ്ഥാനത്തെ കൂടാതെ ഒറീസ, ഒന്നായിരുന്ന കാലത്ത് ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും ഇതു തുടങ്ങുവാൻ പ്രചോദമമായിരുന്നു.[2] സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ പെട്ടവരെ സബ്‌സിഡി നിരക്കിൽ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണിതു തുടങ്ങിയത്. കേവലം 10 രൂപ മാത്രമേ ഒരു നേരത്തെ ആഹാരത്തിനായി ഇന്ദിര ഭക്ഷണശാലകളിൽ നിരക്കുള്ളൂ. [3]

ഇന്ദിര ഭക്ഷണശാലകൾ
ഭഷ്യവിഭവങ്ങൾ
വ്യവസായംഭക്ഷണം
Genreസസ്യഭോജനസമ്പ്രദായം
സ്ഥാപിതം15 ഓഗസ്റ്റ് 2017 (7 വർഷങ്ങൾക്ക് മുമ്പ്) (2017-08-15)
ബാംഗ്ലൂർ,
കർണാടക,
ഇന്ത്യ.
സ്ഥാപകൻസിദ്ധരാമയ്യ [1]
ആസ്ഥാനം,
സേവന മേഖല(കൾ)കർണാടക
ഉത്പന്നങ്ങൾഭക്ഷണം
സേവനങ്ങൾചുരുങ്ങിയ വിലയ്ക്കുള്ള ഭക്ഷണം
വരുമാനംലാഭേതര സംവിധാനം
ഉടമസ്ഥൻകർണാടക ഗവണ്മെന്റ്
വെബ്സൈറ്റ്ഇന്ദിര ഭക്ഷണശാല - BBMP
Footnotes / references
ഇന്ദിരഗാന്ധിയുടെ നാമധേയത്തിൽ

101 ഇന്ദിര ഭക്ഷണശാലകൾ ഇതിനകം കർണാടകയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു ഈ പദ്ധതി കർണാടക സർക്കാർ ആരംഭിച്ചത്.[4] [5] കർണാടകയിൽ ജില്ലകളിലെ പ്രധാന താലൂക്കുകളിലും സിവിൽ വാർഡുകളിലുമാണു കാന്റീനുകൾ ഉള്ളത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ ദിവസേന മൂന്നുനേരങ്ങളിലായാണു ഭക്ഷണം നൽകുന്നത്.

ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്ദിര_ഭക്ഷണശാലകൾ&oldid=3446572" എന്ന താളിൽനിന്ന് ശേഖരിച്ചത്