ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിലെ ഒരു പ്രധാന ഇൻഡോർ സ്റ്റേഡിയമാണ് ഇന്ദിരാഗാന്ധി അരീന അഥവ ഇന്ദിരാ‍ഗാന്ധി ഇൻഡോർ സ്റ്റേഡിയം. ഇത് ഇന്ത്യയിലെ ഏറ്റവും വലുതും, ഏഷ്യയിലെ രണ്ടാമത്തെ വലിയതുമായ ഇൻഡോർ സ്റ്റേഡിയമാണ്. 1982 ഇന്ത്യ സർകാർ പണി തീർത്ത ഈ സ്റ്റേഡിയം അന്ന് ഡെൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ ഇൻഡോർ മത്സരങ്ങൾ നടത്തുന്നതിനായിട്ടാണ് പ്രധാനമായും നിർമ്മിച്ചത്. ഈ സ്റ്റേഡിയം ഏകദേശം 102 ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഇതിന്റ് പണി തീർന്നതിനു ശേഷം ഇത് ഒരു പാട് മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. 25,000 ആളുകൾക്ക് ഒരേസമയം ഇരുന്ന് കാണാൻ സൗകര്യമുള്ള ഈ സ്റ്റേഡിയം മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെടുന്നു. [1]

ഈ സ്റ്റേഡിയത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഉണ്ട്. ശബ്ദരഹിതമായ ചുമരുകളും, വെളിച്ച സംവിധാനങ്ങളും, ശബ്ദ സംവിധാനങ്ങളും ഇതിന്റെ പ്രത്യേകതകളാണ്. ഇപ്പോൾ ഈ സ്റ്റേഡിയം 2010 ലെ കോമൺ‌വെൽത്ത് ഗെയിംസിനു വേണ്ടി സജ്ജീകരണങ്ങൾ നടക്കുകയാണ്. [2] Renovation is scheduled to be completed December 31, 2009.[3]

അവലംബം തിരുത്തുക

  1. "Indira Gandhi Arena". Archived from the original on 2009-01-14. Retrieved 2008-08-27.
  2. "Indira Gandhi Arena". Archived from the original on 2009-01-14. Retrieved 2008-08-27.
  3. "Indira Gandhi Stadium". Retrieved 2008-08-27.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

28°37′52.57″N 77°14′58.35″E / 28.6312694°N 77.2495417°E / 28.6312694; 77.2495417

"https://ml.wikipedia.org/w/index.php?title=ഇന്ദിര_ഗാന്ധി_അരീന&oldid=3625009" എന്ന താളിൽനിന്ന് ശേഖരിച്ചത്