ഇന്ദിര അനന്ത് മായ്ദേവ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകയും സ്വാതന്ത്ര്യസമര പ്രവർത്തകയുമായിരുന്നു ഇന്ദിര അനന്ത് മായ്ദേവ്. ഒന്നാം ലോകസഭയിൽ പൂനെ സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

Indira Anant Maydeo
Member of the 1st Lok Sabha for Pune South
ഔദ്യോഗിക കാലം
1951–1957
മുൻഗാമിNew constituency
പിൻഗാമിNarayan Ganesh Gore
വ്യക്തിഗത വിവരണം
ജനനം(1903-09-07)7 സെപ്റ്റംബർ 1903
രാഷ്ട്രീയ പാർട്ടിIndian National Congress

ആദ്യകാലജീവിതംതിരുത്തുക

1903 സെപ്തംബർ 7 നാണ് ഇന്ദിര ജനിച്ചത്. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് ബിരുദം നേടി [1].

രാഷ്ട്രീയത്തിൽതിരുത്തുക

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അവർ സജീവമായി പങ്കെടുത്തിരുന്നു. 1933 ൽ ഹരിജൻ സേവക് സംഘത്തിന്റെ മഹാരാഷ്ട്ര ഘടകത്തിൽ അംഗമായി. പുനെയിൽ (പിന്നീട് ബോംബെ സംസ്ഥാനത്ത്) പാർട്ടിയുടെ ഏറ്റവും പ്രമുഖ വനിത അംഗമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നപ്പോൾ പൂനെ സൗത്ത് നിയോജകമണ്ഡലത്തിലെ ഔദ്യോഗിക സ്ഥാനാർത്ഥി ആയി [2][3]. സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി ശ്രീധർ ലിമെയെ പരാജയപ്പെടുത്തി. മണ്ഡലത്തിലെ 64% വോട്ടുകളാണ് അവർ സ്വന്തമാക്കിയത്. ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു [2]. പാർലമെന്റ് അംഗമെന്ന നിലയിൽ, ലോകസഭയിൽ വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു ബിൽ കൊണ്ടുവന്നിരുന്നുവെങ്കിലും അത് ചർച്ച ചെയ്യാതെ പോയി [4]. 1952 ൽ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി [1].

കുടുംബംതിരുത്തുക

1927 ൽ അനന്ദ് ഗോവിന്ദ് മായ്ദേവിനെ ഇന്ദിര വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് ഒരു മകനും മൂന്നു പെൺമക്കളും ആണുള്ളത്[1].

അവലംബംതിരുത്തുക

  1. 1.0 1.1 1.2 "Members Bioprofile: Maydeo, Shrimati Indira Anant". Lok Sabha. ശേഖരിച്ചത് 20 November 2017.
  2. 2.0 2.1 "1951: When Pune elected a woman — Indirabai Maydeo — to first Lok Sabha". The Indian Express. 23 March 2014. ശേഖരിച്ചത് 20 November 2017.
  3. D.G., Supriya (16 January 2014). "Vinita Deshmukh: From Journalism to Politics". NRI Pulse. ശേഖരിച്ചത് 20 November 2017.
  4. Chopra, Joginder Kumar (1993). Women in the Indian Parliament: A Critical Study of Their Role. Mittal Publications. p. 56. ISBN 978-81-7099-513-5.
"https://ml.wikipedia.org/w/index.php?title=ഇന്ദിര_അനന്ത്_മായ്ദേവ്&oldid=3354767" എന്ന താളിൽനിന്ന് ശേഖരിച്ചത്