1975 ലെ കശ്മീർ രാഷ്ട്രീയനേതാവായ ഷെയ്ഖ് അബ്ദുല്ലയും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തമ്മിൽ ഒപ്പുവച്ച കരാറാണ് ഇന്ദിര-ഷെയ്ഖ് കരാർ. [1] ഇതുപ്രകാരം ഷെയ്ഖ് അബ്ദുള്ളയെ 22 വർഷത്തിനുശേഷം വീണ്ടും ജമ്മു കശ്മീർ മുഖ്യമന്ത്രിയാകാൻ അനുവദിച്ചു. [2]

ഉള്ളടക്കം

തിരുത്തുക

1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യൻ വിജയത്തെത്തുടർന്ന് ഇന്ത്യയ്ക്ക് അനുകൂലമായി ഉപഭൂഖണ്ഡത്തിലുണ്ടായ മാറ്റം, ഇന്ത്യ നിർദ്ദേശിച്ച നിബന്ധനകൾ പാലിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗ്ഗമൊന്നുമില്ലെന്ന നിഗമനത്തിലേക്ക് ഷെയ്ഖ് അബ്ദുല്ലയെ നയിച്ചു. [3] ബംഗ്ലാദേശിലെ ഇന്ത്യൻ വിജയം ഇന്ദിരാഗാന്ധിയുടെ പ്രശസ്തിയും കാര്യക്ഷമതയും തർക്കമറ്റതാക്കിമാറ്റി. കൂടാതെ പൊതുജനാഭിപ്രായത്തിനുള്ള കശ്മീരി ആവശ്യത്തെ ഇന്ദിരാഗാന്ധി ശക്തമായി കൈകാര്യം ചെയ്യുകയും ചെയ്തു. 1953-ന് മുമ്പുള്ള കശ്മീരും ഇന്ത്യയും തമ്മിലുള്ള ബന്ധം പുഃനസ്ഥാപിക്കണമെന്ന ഷെയ്ഖ് അബ്ദുല്ലയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ദിരാഗാന്ധി പറഞ്ഞു. "ഈ സമയം ക്ലോക്കിലെ സമയം തിരിച്ച് വയ്ക്കാൻ കഴിയില്ല" എന്നാണ് ഇതുസംബന്ധിച്ച് ഇന്ദിരാഗാന്ധി പറഞ്ഞത്. [4] 1975 ൽ ഷെയ്ഖ് അബ്ദുല്ല കശ്മീരിലെ ജനങ്ങൾക്ക് സ്വയം നിർണ്ണയിക്കാനുള്ള അവകാശം നൽകണമെന്ന ആവശ്യം ഉപേക്ഷിച്ചു. ഇക്കാരണങ്ങളാൽ 1975-ൽ ഷെയ്ഖ് അബ്ദുല്ല കരാറിന് തയ്യാറായി. [5]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-07. Retrieved 2019-08-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-07. Retrieved 2019-08-07.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-07. Retrieved 2019-08-07.
  4. https://books.google.co.in/books?id=i9jiAwAAQBAJ&pg=PT103&redir_esc=y#v=onepage&q&f=false
  5. http://www.uniindia.com/indira-sheikh-accord-biggest-surrender-of-state-s-special-status-sajad-lone/north/news/1534004.html
"https://ml.wikipedia.org/w/index.php?title=ഇന്ദിര–ഷെയ്ഖ്_കരാർ_(1975)&oldid=4109407" എന്ന താളിൽനിന്ന് ശേഖരിച്ചത്