ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി

ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ പരസ്പര ആശയവിനിമയത്തിനും വികസനത്തിനും സഹകരണത്തിനും സഹപ്രവർത്തനത്തിനും വേദിയൊരുക്കുന്ന മൂന്നു ശാസ്ത്ര അക്കാദമികളിൽ ഒന്നാണ് ന്യൂ ഡൽഹി ആസ്ഥാനമായുളള ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ( ചുരുക്കപ്പേർ ഇൻസ, INSA). മററു രണ്ടെണ്ണം ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് ബെംങ്കളൂരിലും നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ അലഹബാദിലുമാണുളളത്

ചരിത്രം

തിരുത്തുക

1935-ൽ രൂപം കൊണ്ട ഈ സ്ഥാപനം 1970 വരെ നാഷണൽ ഇൻസ്ററിട്ട്യൂട്ട് ഓഫ് സയൻസസ് ഓഫ് ഇന്ത്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1945-ൽ ഇന്ത്യൻ ഗവണ്മെൻറിൻറെ അംഗീകാരം ലഭിച്ചു. 1968-മുതൽ അന്താരാഷ്ട്രീയ ശാസ്ത്ര സമിതിയിൽ ( ഇൻറർനാഷണൽ കൌൺസിൽ ഫോർ സയൻസ്, ICSU) ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഇൻസയാണ്

അംഗങ്ങൾ(എഫ്.എൻ.എ F.N.A.)

തിരുത്തുക

അക്കാദമിയിൽ മൂന്നുതരം അംഗങ്ങളാണുളളത്. സ്ഥാപകാംഗങ്ങൾ (ഫൌണ്ടേഷൻ ഫെല്ലോസ്), തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ( ഇലക്ററഡ് ഫെല്ലോസ്), വിദേശാംഗങ്ങൾ (ഫോറിൻ ഫെല്ലോസ്). നാമനിർദ്ദേശം, മൂല്യ നി ർണ്ണയം, തിരഞ്ഞെടുപ്പ് എന്നീ പടവുകളിലൂടെയാണ് പുതിയ അംഗങ്ങളെ ചേർക്കുന്നത്.

പ്രധാനലക്ഷ്യങ്ങൾ

തിരുത്തുക

ശാസ്ത്രചിന്ത പരിപോഷിപ്പിക്കുക, രാഷ്ട്രക്ഷേമത്തിനായി ശാസ്ത്ര വിജ്ഞാനം ഉപയോഗപ്പെട്ത്തുക, ശാസ്ത്രജ്ഞരുടെ താത്പര്യങ്ങൾ സംരക്ഷിക്കുക, അന്താരാഷ്ട്രീയ ശാസ്ത്രസംഘടനകളുമായി സഹകരിക്കുക, ശാസ്ത്രീയചർച്ചകൾക്കും, സമ്മേളനങ്ങൾക്കും വേദിയൊരുക്കുക, ആനുകാലിക പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുക എന്നിവയാണ് ലക്ഷ്യങ്ങളിൽ ചിലത്. ഇന്ത്യയിലെ ശാസ്ത്രരംഗത്ത് പ്രതിഭാശാലികളെ കണ്ടെത്തുന്നതിലും, അവരെ യഥോചിതം ബഹുമതികൾ നല്കുന്നതിലും ഇൻസ മുൻകയ്യെടുക്കുന്നു. നാലു വിഭാഗങ്ങളിലായി 59 അവാർഡുകളാണുളളത്.

ശാസ്ത്ര പരിപോഷണാർത്ഥം

തിരുത്തുക

മൂന്നു അക്കാദമികളും ഒത്തു ചേർന്ന് പ്രതാഭാശാലികളായ കോളേജ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേനലവധിക്കാലത്ത് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലുളള അക്കാദമി അംഗങ്ങളോടൊപ്പം ഗവേഷണം നടത്താനുളള അവസരങ്ങൾ നല്കുന്നു. സ്കൂളുകളിലും കോളേജുകളിലും അനുയോജ്യമായ ഗവേഷണ വിഷയങ്ങളിൽ പ്രഭാഷണ പരമ്പരകൾ ആസൂത്രണം ചെയ്യുന്നു. .