ഇന്ത്യൻ പോസ്റ്റൽ സർവീസ്

(ഇന്ത്യൻ തപാൽ വകുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാൽ സംവിധാനമാണ് ഇന്ത്യൻ പോസ്റ്റൽ സർവീസ് (ഇന്ത്യ തപാൽ സേവനം)[2].ഇതിനു കീഴിൽ 155,333 പോസ്റ്റ്‌ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യൻ പോസ്റ്റൽ സർവീസ്
Agency of the Government of India
വ്യവസായംPostal system
സ്ഥാപിതം1764
ആസ്ഥാനംNew Delhi, Delhi, India
പ്രധാന വ്യക്തി
Radhika Doraiswamy, Director General
ജീവനക്കാരുടെ എണ്ണം
520,191 (2007—ലെ കണക്കുപ്രകാരം)[1]
വെബ്സൈറ്റ്www.indiapost.gov.in
ഇന്ത്യൻ പോസ്റ്റൽ സർവീസ്- പോസ്റ്റ് ബോക്സ്

ഇന്ത്യൻ തപാൽ വകുപ്പിനു കീഴിലെ തപാലാപ്പീസുകളിൽ എൺപത് ശതമാനത്തിലേറെയും ഗ്രാമപ്രദേശങ്ങളിലാണ്. മൊത്തം തപാലാപ്പീസുകളിൽ വകുപ്പ് നേരിട്ട് നടത്തുന്ന , സ്ഥിരം ജോലിക്കാരുള്ള ആപ്പീസുകളും വകുപ്പിന്റെ സ്ഥിരം ജീവനക്കാരേക്കൊണ്ടല്ലാതെ നടത്തിപ്പോരുന്ന ആപ്പിസുകളും ഉണ്ട്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് 23344 തപാലാപ്പിസുകളണ് മൊത്തം ഉണ്ടായിരുന്നത്. ഇവ കൂടുതലും പട്ടണപ്രദേശങ്ങളിലായിരുന്നു. പിന്നീട് ഗ്രാമങ്ങളേക്കൂടി ഉൾപ്പെടുത്തി ഈ ശൃംഖല ആറിരട്ടിയോളം വികസിപ്പിക്കപ്പെട്ടു. അങ്ങനെ 21.23 ചതുരശ്ര കി.മീ. ക്ക് ഒന്ന് എന്നതോതിൽ, ശരാശരി 7114 ആളുകൾക്ക് ഒന്ന് എന്നതോതിൽ, അത് എത്തി. ലോകത്തിൽ ഏറ്റവുമധികം വ്യാപനമുള്ള തപാൽ ശൃംഖലയാണ് ഇത്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് നിരവധി തപാൽശൃംഖലകളുണ്ടായിരുന്നവയെ ഏകോപിപ്പിച്ചാണ് ഇന്ത്യൻ തപാൽ വകുപ്പ് സംഘടിക്കപ്പെട്ടത്. പിൽക്കാലത്ത് അതിന്ന് രാജ്യമെമ്പാടും ധാരാളം ആപ്പീസുകൾ ഉണ്ടായിവന്നു. ഈ ആപ്പീസുകൾ വഴി തപാലിന്നു പുറമെ ലഘുസമ്പാദ്യപദ്ധതികളും ഇൻഷൂറൻസ് പദ്ധതികളും ലഭ്യമാക്കപ്പെട്ടു. ഇപ്പോൾ മറ്റു ബാങ്കിങ്ങ് സേവനങ്ങളും രാജ്യത്തിന്റെ ഓരോ കോണിലും ഇതു വഴി ലഭ്യമാണ്.

ഭാരതസർക്കാറിന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ തപാൽ വകുപ്പിന്നു കീഴിലാണ് ഇന്ത്യൻ തപാൽ പ്രവർത്തിക്കുന്നത്. ആറംഗങ്ങളും ഒരു അദ്ധ്യക്ഷനുമുള്ള പോസ്റ്റൽ സർവീസ് ബോർഡ് ആണ് ഇതിന്റെ പരമാധികാരസമിതി. പേഴ്സണൽ, ഓപ്പറേഷൻസ്, ടെക്നോളജി, പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ്, മാനവവിഭവശേഷി, പ്ലാനിങ്ങ്, എന്നീ ആറ് വിഭാഗങ്ങളുടെ ചുമതലക്കായി ഓരോ അംഗങ്ങൾ എന്നാണ് കണക്ക്. കൂടാതെ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും സാമ്പത്തികോപദേഷ്ടാവും കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളാണ്. ഓരോ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ തലവന്മാരായിട്ടുള്ള 22 പോസ്റ്റൽ സർക്കിളുകളാണ് രാജ്യത്തുടനീളമുള്ളത്. ഓരോ സർക്കിളും തുടർന്ന് ഓരോ പോസ്റ്റ് മാസ്റ്റർ ജനറലിന്റെ കീഴിൽ വിവിധ മേഖലകളായും തിരിച്ചിട്ടുണ്ട്. തഴോട്ട് ഡിവിഷനുകളായും സബ് ഡിവിഷനുകളായും ഒക്കെ അത് വ്യാപിച്ചു കിടക്കുന്നു. സർക്കിൾ സ്റ്റാമ്പ് ഡിപ്പോ, പോസ്റ്റൽ സ്റ്റോഴ്സ് ഡിപ്പൊ, മെയിൽ മോട്ടോർ സർവ്വീസ് എന്നിവയും സർക്കിളുകളിലും മേഖലകളിലും ഉണ്ടാകും. ഇന്ത്യൻ സായുധസേനകൾക്ക് പ്രത്യേകമായി ഒരു ആർമി തപാൽ സർവ്വീസും ഉണ്ട്. ഇതിന്റെ തലവൻ ഡയരക്ടർ ജനറൽ എന്ന് അറിയപ്പെടുന്നു. അദ്ദേഹത്തിന്ന് കരസേനയിലെ മേജർ ജനറലിന്റെ റാങ്ക് ഉണ്ടായിരിക്കും. ഇന്ത്യൻ തപാൽ ശൃംഖലയിൽ ഹിമാചൽ പ്രദേശിലെ ഹിക്കിമിലുള്ള തപാലാപ്പീസാണ് ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ ഉയരത്തിലുള്ള തപാലാപ്പീസ്. (4700 മീറ്ററുയരത്തിൽ. പിൻ കോഡ് നമ്പർ 172114)


ചരിത്രം

തിരുത്തുക

1764-ൽ ലോർഡ്‌ ക്ലൈവിന്റെ കാലത്താണ് ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നിലവിൽ വന്നത്. 1774-ൽ വാറൻ ഹേസ്റ്റിംഗ്സ് കൽക്കട്ട ജി.പി.ഒ സ്ഥാപിച്ചു.1854-ൽ ഡൽഹൌസി പ്രഭുവിൻറെ കാലത്താണ് പോസ്റ്റ്‌ഓഫീസ് ആക്ട്‌ നിലവിൽ വന്നത്.1852-ൽ സിന്ധിലാണ് ആദ്യത്തെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കുന്നത്. സിന്ധിയിലെ കമ്മിഷണർ ആയിരുന്ന ബാർട്ടർ ഫെരേര 'സിന്ധ് ഡാക്' എന്ന പേരിൽ ഇറക്കിയ ഈ സ്റ്റാമ്പ്‌ ഏഷ്യയിലെ തന്നെ ആദ്യത്തെ സ്റ്റാമ്പായിരുന്നു.ഈസ്റ്റിന്ത്യാ കമ്പനിയുടെ ചിഹ്നമായിരുന്നു ഇതിൽ പതിപ്പിച്ചിരുന്നത്.

സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ്‌ 1947 നവംബർ 21-നാണ് പുറത്തിറക്കുന്നത്.ഇതിൽ ആലേഖനം ചെയ്തിരിക്കുന്നത് ത്രിവർണ പതാകയാണ്.

 
സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ്‌.[3][4]
 
രണ്ടാമത്തെ സ്റ്റാമ്പ്‌ .[3][4]
  1. "Indiapost - Actual staff strength official Indian Post website". Archived from the original on 2008-02-29. Retrieved 2011-08-04.
  2. "Physical Infrastructure". India Post. Archived from the original on 2012-02-01. Retrieved 21 February 2010.
  3. 3.0 3.1 India Postage Stamps 1947–1988.(1989) Philately branch, Department of Posts, India.
  4. 4.0 4.1 Souvenir sheet of the Independence series of stamps, Indian Posts, 1948

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക




ചിത്രശാല

തിരുത്തുക
 
മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ആദ്യത്തെ സ്റ്റാമ്പ്,10 രൂപ, 1948 ആഗസ്ത് 15 ന് പുറത്തിറക്കി.