ഇന്ത്യൻ ട്രസ്റ്റ്സ് ആക്റ്റ്, 1882
1882 മാർച്ച് 1 മുതൽ നിലവിൽ വന്ന ഒരു നിയമമാണ് ഇന്ത്യൻ ട്രസ്റ്റ്സ് ആക്റ്റ്, 1882 എന്നത്. പൊതു, സ്വകാര്യ, മത, ചാരിറ്റബിൾ സൊസൈറ്റികൾക്കു ഒരു ബാധകമായ നിയമമാണിത്. ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഒഴികെ ഇന്ത്യ മുഴുവൻ ഈ നിയമം ബാധകമാണ്. എന്നാൽ കേന്ദ്രസർക്കാർ കാലാകാലങ്ങളിൽ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തേക്ക് വേണമെങ്കിലും ഈ നിയമം വ്യാപിപ്പിക്കാം. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന ഒരു വ്യവസ്ഥകളും വഖഫ് സംബന്ധിച്ച മുഹമ്മദീയ നിയമത്തെ ബാധിക്കുന്നില്ല.