18, 19 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ചെസ്സിന്റെ രൂപങ്ങളെ പൊതുവെ പറയുന്ന പേരാണ് ഇന്ത്യൻ ചെസ്സ്. ഇതിന്റെ പുരാതനരൂപമായി അറിയപ്പെടുന്ന ചതുരംഗമായിരുന്നു ഏഴാം നൂറ്റാണ്ടിൽ പേർഷ്യയിലൂടെ പടിഞ്ഞാറൻ രാജ്യങ്ങളിലെത്തിച്ചേർന്നത്. ആധുനികചെസ്സ് നിയമങ്ങളിൽ നിന്നും കാസിലിങ്ങ്, കാലാളിന്റെ സ്ഥാനക്കയറ്റം തുടങ്ങിയ ചിലകാര്യങ്ങളിൽ മാത്രമാണ് ഇന്ത്യൻ ചെസ്സിനു വ്യത്യാസമുള്ളത്. 1960-കൾ വരെ, ഇത്തരത്തിലുള്ള ചെസ്സ് രൂപങ്ങളായിരുന്നു ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നത്. ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിൽ ഇപ്പോഴും ഇവ നിലനിൽക്കുന്നുണ്ടാവാം.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ചെസ്സ്&oldid=2379866" എന്ന താളിൽനിന്ന് ശേഖരിച്ചത്