ഇന്ത്യൻ ഗതാഗതനിയമങ്ങൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയിലെ ഉപരിതല-ജല പാതകൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളാണ് ഇന്ത്യൻ ഗതാഗത നിയമങ്ങൾ അഥവാ ഇന്ത്യൻ റോഡ് നിയമങ്ങൾ. ഇതിനെ റോഡ് സുരക്ഷാ നിയമങ്ങൾ എന്നും പറയുന്നു. ഈ നിയമങ്ങൾ അനുസരിക്കേണ്ടത് അത് പാലിക്കുന്നവന്റേയും മറ്റുള്ളവരുടേയും, പാതയുടേയും സുരക്ഷക്ക് അത്യാവശ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗതാഗത അപകടങ്ങൾ ഉണ്ടാകുന്നത് ഈ നിയമങ്ങൾ പാലിക്കാത്തതുമൂലമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ചരിത്രം
തിരുത്തുകഗതാഗത ചരിത്രം
തിരുത്തുകനിയമ ചരിത്രം
തിരുത്തുകഅടിസ്ഥാന ഗതാഗത നിയമങ്ങൾ (പാത)
തിരുത്തുക- പാതയുടെ ഇടതുവശം ചേർന്നാണ് വാഹനങ്ങൾ ഓടിക്കേണ്ടത്. ഇരട്ടവരിപ്പാതയിൽ മദ്ധ്യത്തിലെ വരിയിൽ കാറുകളും, വശങ്ങളിലെ വരിയിൽ വലിയ വാഹങ്ങളും, അതിനു ചേർന്ന് വശങ്ങളിലായി ഇരുചക്രവാഹനങ്ങളും ഓടിക്കണം.
- കാൽ നടക്കാർ പാതയുടെ വലതുവശം ചേർന്നായിരിക്കണം നടക്കേണ്ടത്.
- കാൽ നടക്കാർക്ക് പാത മുറിച്ചു കടക്കേണ്ട സ്ഥലങ്ങൾ റോഡിൽ അടുത്തടുത്ത വെള്ള വര കൊണ്ട് സൂചിപ്പിച്ചിരിക്കും (സീബ്രാ ക്രോസിങ്ങ്) ഇവിടെ കാൽ നടക്കാർക്കാണ് മുൻഗണന. മറ്റു വാഹനങ്ങൾ, കാൽ നടക്കാർ ഉണ്ടെങ്കിൽ നിർത്തിക്കൊടുക്കണം.
- പാതയുടെ നടുവിൽ ഇടവിട്ട വരികളാൽ വിഭജനം രേഖപ്പെടുത്തിയിടത്തു മാത്രമേ ഓവർ ടേക്കിങ്ങ് അഥവാ മുന്നിട്ട് പോകാവൂ. തുടർച്ചയായുള്ള വരിയോ മഞ്ഞ വരയോ ഉള്ള ഭാഗങ്ങളിൽ ഇത് അനുവദിനീയമല്ല. മഞ്ഞ വരയിൽ വണ്ടിയുടെ ചക്രങ്ങൾ തൊടുന്നതു പോലും അനുവദിനീയമല്ല.
- കവലകൾ, സ്കൂളുകൾ, വളവുകൾ പാലങ്ങൾ, കയറ്റയിറക്കം തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് ഓവർടേക്കിങ്ങ്, മണിമുഴക്കുക (ഹോൺ), വണ്ടി നിർത്തുക (പാർക്കിങ്ങ്) എന്നിവ പാടില്ല. കവലകളിൽ ഗതാഗത നിയന്ത്രണത്തിനായി പോലീസുകാരോ യാന്ത്രിക സംവിധാനമോ ഉണ്ടെങ്കിൽ മാത്രം, ചുവന്ന വെളിച്ചം കാണുന്ന ഇടങ്ങളിൽ മാത്രം നിർത്താം. പച്ച വെളിച്ചം തെളിയുന്ന വശങ്ങളിൽ വാഹനം നിർത്താൻ പാടില്ല. ആശുപത്രിക്കും ആരാധനാലങ്ങൾ, കോടതി എന്നിവകൾക്ക് അരികിൽ ഹോൺ മുഴക്കാൻ പാടില്ല.
- രാത്രി കാലങ്ങൾ വണ്ടിയുടെ ഹോൺ മുഴക്കാൻ പാടില്ല. എതിരെ വാഹനങ്ങൾ വരുമ്പഓളും മറ്റു വാഹനങ്ങളെ ഓവർ ടേക്ക് ചെയ്യുമ്പോയും ഹെഡ് ലൈറ്റ് ഡിപ്പർ ഉപയോഗിക്കുകയാണ് വേണ്ടത്. നഗരപ്രദേശങ്ങളിൽ ഹൈ ബീം ലൈറ്റ് ഉപയോഗിക്കുവാൻ പാടില്ല.
- മുൻനിരയാത്രക്കാർ പ്രത്യേക സുരക്ഷാ സംവിധാനം ഉപയോഗിക്കണം. ഇരുചക്രവാഹങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റും (, നാലും അതിനു മേൽ ചക്രങ്ങളുള്ള വാഹനങ്ങൾ ഓടിക്കുന്നവരും മുൻ നിരയാത്രക്കാരും സീറ്റ് ബെൽറ്റും ധരിച്ചിരിക്കണം.
റോഡ് അടയാളങ്ങൾ
തിരുത്തുകനിർബന്ധമായും അനുസരിക്കേണ്ടവ
തിരുത്തുക
റോഡ് സുരക്ഷാ ദശകം
തിരുത്തുകറോഡ് സുരക്ഷയ്ക്കായി ഐക്യരാഷ്ട്ര പൊതുസഭ 2010 മാർച്ചിൽ, 2011 മുതൽ 2020 വരെയുള്ള കാലഘട്ടം റോഡ് സുരക്ഷാ ദശകമായി പ്രഖ്യാപിച്ചിട്ടുണ്ട്.[1] ലോകമെമ്പാടുമുള്ള റോഡ് ട്രാഫിക് മരണങ്ങളുടെ എണ്ണം കുറയ്ക്കുകയും റോഡുകളുടെ സുരക്ഷ ഉറപ്പാക്കുകയുംചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ ദശകത്തിൽ ലോകത്തിലാകമാനമുള്ള റോഡുകളിൽ 5 ദശലക്ഷം ജീവൻ രക്ഷിക്കാനാകുമെന്ന് കണക്കാക്കപ്പെടുന്നു.[2]