ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്റ്റ്, 1872

ഇന്ത്യക്കാരായ ക്രിസ്തീയവിഭാഗങ്ങളുടെ നിയമാനുസൃത വിവാഹത്തെ നിയന്ത്രിക്കുന്ന ഇന്ത്യയുടെ പാർലമെന്റിന്റെ നിയമമാണ് ദി ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്റ്റ്. ഈ ആക്ട്‌ നിലവിൽ വന്നത് 1872 ജൂലൈ 18-നാണ്. കൊച്ചി, മണിപ്പൂർ, ജമ്മു, കശ്മീർ തുടങ്ങിയ ഭൂപ്രദേശങ്ങൾ ഒഴികെ ഇന്ത്യയിലുടനീളം ഈ ആക്ട്‌ ബാധകമാണ്[1][2].

ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്റ്റ്, 1872
സൈറ്റേഷൻഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്റ്റ്, 1872
നിയമം നിർമിച്ചത്Parliament of India
അംഗീകരിക്കപ്പെട്ട തീയതി18 July 1872
നിലവിൽ വന്നത്18 July 1872
നിലവിലെ സ്ഥിതി: പ്രാബല്യത്തിൽ

വ്യവസ്ഥകളും ആവശ്യകതകളും

തിരുത്തുക

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ മാത്രമാണ് വിവാഹം നിയമപരമാകുന്നത്[3].

  • വരന് കുറഞ്ഞത്‌ 21 വയസ്സ് പ്രായമുണ്ടായിരിക്കണം.
  • വധുവിന് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.
  • രണ്ട് കക്ഷികൾ തമ്മിലുള്ള ഉടമ്പടി സ്വതന്ത്രവും സ്വമേധയാ ഉള്ളതും, അക്രമ ഭീഷണി,നിർബന്ധിതം, അനിയന്ത്രിത സ്വാധീനം എന്നിവയിൽ നിന്ന് മുക്തമായിരിക്കണം.
  • വിവാഹം നടത്താൻ അനുമതിയുള്ള ഒരു വ്യക്തിയും, രണ്ട് ദൃക്സാക്ഷികളും വേണം.
  1. "The Indian Christian Marriage Act, 1872". lawyerslaw.org. Retrieved 4 June 2018.
  2. "The Indian Christian Marriage Act, 1872". indiankanoon.org. Retrieved 4 June 2018.
  3. "Christian Marriage and Registration Procedure in India". helplinelaw.com. Retrieved 4 June 2018.