ഇന്ത്യയുടെ ദേശീയ പോർട്ടൽ

ഭാരത സർക്കാരിന്റെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളെക്കുറിച്ചും സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളെക്കുറിച്ചും അവ ലഭ്യമാക്കുന്ന സേവനങ്ങളെക്കുറിചുമുള്ള വിവരങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കനുദ്ദേശിച്ചിട്ടുള്ള ഇന്ത്യയുടെ ദേശീയ പോർട്ടലാണ് http://www.india.gov.in. പൊതുവായ വിവരങ്ങൾക്കു പുറമേ, വിവിധ മേഖലകളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ഭൂപടങ്ങൾ, ഫോമുകൾ, നയരേഖകൾ തുടങ്ങിയവയേക്കുറിച്ചും ആധികാരിക വിവരങ്ങൾ ലഭ്യമാക്കാനുള്ള ഒരു ഏകജാലക സംവിധാനമായാണു ദേശീയ പോർട്ടലിനെ കണക്കാക്കുന്നത്. ദേശീയ ഇ-ഭരണ നയത്തിലെ പ്രധാനപ്പെട്ട ഒരിനമായ ദേശീയ പോർട്ടൽ. കേന്ദ്ര ഐ.ടി വകുപ്പിന്റെ സഹായത്തോടെ എൻ ഐ സി യാണു തയ്യാറാക്കുന്നത്. പല സംസ്ഥാനങ്ങളിലേയും പ്രധാന വെബ്‌താളുകൾ വിവരങ്ങളൂം ഉൾപ്പെടുത്തിയിട്ടുള്ള ദേശീയ പോർട്ടലിൽ കൂട്ടായ്മയിലൂടെയുള്ള വിവരശേഖരണരീതിയാണ് അവലംബിച്ചിട്ടുള്ളത്.

ഈ പോർടലിൽ പ്രതിമാസം ശരാശരി എട്ട് ലക്ഷം സന്ദർശകർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ 28 ശതമാനം സന്ദർശകരും ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണ്. ഗൂഗിൾ തിരച്ചിലിൽ ഈ പോർട്ടലിൽ 15,300,000 വെബ്‌താളുകളുമായി കണ്ണികളുണ്ട്.[1]

ചരിത്രംതിരുത്തുക

ഈ പോർട്ടൽ ആദ്യമായി തയ്യാറാക്കി തുറന്നത് 10 നവംബർ, 2005 നാണ്.[2] ഇത് സംരക്ഷിച്ചു പോരുന്നത് നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ആണ്.[3],

 
ദേശീയപോർട്ടൽ മോസില്ല ഫയർഫോക്സിൽ.

അവലംബംതിരുത്തുക

  1. Google Links
  2. "National portal of India among the finalist at Stockholm Challenge Event 2008". മൂലതാളിൽ നിന്നും 2008-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-24.
  3. "National Informatics Centre". മൂലതാളിൽ നിന്നും 2009-09-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-24.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക