ഇന്ത്യയുടെ ഇടക്കാല ഗവൺമെന്റ്
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 3 വർഷങ്ങൾക്ക് മുമ്പ് Viswajith surendran (talk | contribs) ആണ്. (Purge) |
ബ്രിട്ടനിൽ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യ കൈമാറ്റം സുഗമമാക്കുന്നതിനായ് 1946 സെപ്റ്റംബർ 2 ന് രൂപീകരിക്കപ്പെട്ട ഒരു താത്കാലിക ഭരണ സംവിധാനമാണ് ഇന്ത്യയുടെ ഇടക്കാല ഗവൺമെന്റ്. 1946 ആഗസ്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണഘടന നിർമ്മാണസഭയിൽ നിന്നാണ് ഇടക്കാല ഗവൺമെന്റിനെ തിരഞ്ഞെടുത്തത്. സ്വതന്ത്ര ഇന്ത്യ നിലവിൽ വന്ന 1947 ആഗസ്ത് 15 വരെയായിരിന്നു ഇടക്കാല ഗവൺമെന്റിന്റെ കാലാവധി.
രൂപീകരണം
തിരുത്തുകരണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം, ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരികൾ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിച്ചു. ദീർഘകാലമായി സ്വയം ഭരണത്തിനുവേണ്ടി പോരാടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സമ്മതിച്ചു. സ്വതന്ത്ര ഇന്ത്യയിലേക്ക് നയിക്കുന്ന ഒരു ഗവൺമെന്റ് രൂപീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് ക്ലെമന്റ് ആറ്റ്ലിയുടെ സർക്കാർ 1946 ലെ ക്യാബിനറ്റ് മിഷൻ ഇന്ത്യയിലേക്ക് അയച്ചു.
ഭരണഘടനാ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിട്ടുള്ള തിരഞ്ഞെടുപ്പായിരുന്നില്ല.ഓരോ പ്രവിശ്യാ നിയമസഭകളിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുത്തു. ബ്രിട്ടീഷ് ഇന്ത്യയിലെ പതിനൊന്ന് പ്രവിശ്യകളിൽ എട്ടിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.