ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളും നിയമവും

ജെൻഡർ നിയമതത്വശാസ്ത്രത്തിലെ പ്രധാന ഭാഗമാണ് സ്ത്രീയും നിയമവും എന്നത്. സ്ത്രീകളുടെ വ്യത്യസ്തങ്ങളായ അവകാശങ്ങളും അവ സംരക്ഷിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി നടപ്പിലാക്കിയിട്ടുള്ള നിമയങ്ങളുമാണ് പ്രധാനമായും ഈ വിഷയത്തിന് കീഴിൽ വരുന്നത്.[1]

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവകാശമെന്നത് ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളിലൊന്നാണെങ്കിലും ലിംഗ നീതി എന്നത് ഇനിയും സാദ്ധ്യമാവാത്ത ലക്ഷ്യമായി തുടരുകയാണ്. സംരക്ഷിത വിവേചനം എന്ന ആശയത്തിലൂടെ, ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ വിലയിരുത്തി, സ്ത്രീകൾക്കായി പ്രത്യേക നിയമനിർമ്മാണവും പരിപാടികളും ആവിഷ്കരിക്കുന്നതിന് രാഷ്ട്രത്തിന് അനുമതി നൽകുന്നതിന് ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. എന്നിരിക്കിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും വർദ്ധിച്ചുവരുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്.[2]

ഭരണഘടനയും സ്ത്രീകളും

തിരുത്തുക

സ്ത്രീ - പുരുഷ വിവേചനം ഇല്ലാതാക്കുവാനുള്ള പൊതുവായ വ്യവസ്ഥകൾക്കൊപ്പം പ്രത്യേകമായ പല വ്യവസ്ഥകളും ഇതിനായി ഇന്ത്യയുടെ ഭരണഘടനയിൽ ഉൾച്ചേർത്തിരിക്കുന്നു. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നു.

അനുച്ഛേദം - 14
ഭാരതത്തിലെ എല്ലാ പൌരന്മാർക്കും നിയമത്തിനു മുന്നിലെ സമത്വം ഉറപ്പുനൽകുന്ന ഈ അനുച്ഛേദപ്രകാരം സ്ത്രിക്കും പുരുഷനും തുല്യാവകാശം ഉറപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു.
അനുച്ഛേദം - 15 (3)
പ്രകാരം ,സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി സർക്കാരിന് പ്രത്യേക നിയമനിർമ്മാണം നടത്താമെന്ന് പറയുന്നു. 14-ൽ പറയുന്ന നിയമത്തിന് മുന്നിലെ തുല്യത എന്നത് തുല്യനിലയിൽ ഉള്ളവർക്കിടയിൽ മാത്രമേ സാദ്ധ്യമാകൂ, ചരിത്രപരമായും സാമൂഹ്യമായും അസമത്വം അനുഭവിക്കുന്ന സ്ത്രീക്ക് പുരുഷനൊപ്പം എത്തുന്നതിനായി പ്രത്യേക വ്യവസ്ഥയെന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.
  1. http://www.nawl.ca/
  2. "സ്ത്രീയും നിയമവും:aidwaonline.org". Archived from the original on 2013-01-18. Retrieved 2013-01-23.