ഇന്ത്യയിലെ സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് 2012

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നയങ്ങൾ രൂപപ്പെടുത്താനായി രാജ്യത്ത് ആദ്യമായി നടക്കുന്ന സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് , കേരളത്തിൽ 2011 ഡിസംബർ ഒന്നുമുതൽ 2012 ജനവരി 15 വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ഇന്ത്യയിൽ 1931ലാണ് അവസാനമായി ജാതി സെൻസസ് നടന്നത്. രാജ്യത്ത് നിലനിൽക്കുന്ന ജാതികളുടെ കൃത്യമായ വിവരം ലഭിക്കുന്നതിനാണ് ജാതി സെൻസസ്. ഇതോടൊപ്പം ദാരിദ്ര്യ രേഖക്ക് താഴെയുളളവരുടെ കണക്കെടുപ്പും നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി ജനസംഖ്യയെ ദാരിദ്ര്യ രേഖക്ക് മുകളിലുളളവർ(എ.പി.എൽ), താഴെയുളളവർ(ബി.പി.എൽ) എന്നിങ്ങനെ രണ്ടായി തിരിക്കാൻ സാധിക്കും.

3,500 കോടിയാണ് ജാതി സെൻസസിന് ചെലവ് കണക്കാക്കുന്നത്. ജൂൺ മാസത്തോടെ സെൻസസ് ആരംഭിക്കും. വിവിധ രാഷ്ട്രീയ പാർട്ടികൾ ജാതി സെൻസസിന് മുറവിളി കൂട്ടിയിരുന്നു. പിന്നാക്ക ജാതികളെ ലക്ഷ്യംവെച്ച് ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ ഇത് സഹായകമാവും.

2011 സെൻസസ് അനുസരിച്ച് 121.02 കോടിയാണ് രാജ്യത്തിലെ ജനസംഖ്യ. ഇതിൽ 62.37 കോടി പുരുഷൻമാരും 58.65 കോടി സ്ത്രീകളും ഉൾപ്പെടും.

അവലംബം: