ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി -ഗവർണ്ണർ ജനറൽമാർ
1773 ലെ റെഗുലേറ്റിങ് ആക്ട് പ്രകാരമാണ് വില്യം ഫോർട്ട് പ്രസിഡന്സിക്ക് കീഴിലെ ഗവർണ്ണർ ജനറൽ അഥവാ ബംഗാളിലെ ഗവർണ്ണർ ജനറൽ എന്ന സ്ഥാനം ഈസ്റ്റ് ഇൻഡ്യാ കമ്പനി ഡയറക്ടർ ബോർഡ് ആരംഭിച്ചത്. ഗവർണ്ണർ ജനറൽമാരെ സഹായിക്കുന്നതിനായി നാലു പേരടങ്ങുന്ന കൌൺസിലും നിയമിക്കാൻ ഡയറക്ടർ ഓഫ് കോർട്ട് തീരുമാനമെടുത്തു. 1833 ലെ സെയ്ന്റ് ഹെലേന ആക്ട് എന്നറിയപ്പെടുന്ന ഗവൺ മെന്റ് ഓഫ് ഇന്ത്യ ആക്ട് സ്ഥാനത്തെ ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്ന് പുനർ നാമകരണം ചെയ്തു. 1857 ലെ ഒന്നാം സ്വാതന്ത്രസമരത്തെ തുടർന്ന് കമ്പനിയുടെ ഭരണം അവസാനിക്കുകയും ബ്രിട്ടീഷിന്ത്യ രാജ്ഞിയുടെ നേരിട്ടുള്ള അധികാരത്തിന് കീഴിൽ വരുകയും ചെയ്തു. ലണ്ടൻ ആസ്ഥാനമായി പതിനഞ്ച് പേരടങ്ങിയ പുതിയ കൌൺസിലിൻറെ നിർദ്ദേശപ്രകാരം 1858 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് പുതിയ സെക്രട്ടറി ഓഫീസ് സ്ഥാപിച്ചു. ഈ കൌൺസിൽ 1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം പിന്നീട് റദ്ദാക്കി. 1858 ലെ ആക്ഠ് പ്രകാരം പഴയ ഗവർണർ ജനറൽ പദവിയെ വൈസ്രോയി എന്ന പദവിയാക്കി മാറ്റി. പാർലമെൻറ് നിയന്ത്രണത്തിലല്ലാത്ത ഭരണഘടനാ പദവിയില്ലാത്ത സ്ഥാനമാണ് വൈസ്രോയി.[1]
Citations
തിരുത്തുക- ↑ Imperial Gazetteer of India, Clarendon Press, Oxford, New Edition 1909, vol 4, p. 16.