ഇന്ത്യയിലെ യൂണിയൻ ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും തമ്മിലുള്ള ബന്ധവും അധികാര വിതരണങ്ങളും ക്രമീകരിക്കാനായി ഭരണഘടന വിഭാവനം ചെയ്യുന്ന നിയമങ്ങളാണ് ഇന്ത്യയിലെ ഫെഡറലിസത്തെ രൂപപ്പെടുത്തുന്നത്[1]. സംസ്ഥാനങ്ങളുടെ യൂണിയൻ എന്നതാണ് ഇന്ത്യയുടെ നിർവ്വചനം. യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ അധികാരങ്ങളും ബാധ്യതകളും വീതിക്കപ്പെട്ടിരിക്കുന്നു. നിയമനിർമ്മാണം, അഡ്മിനിട്രേറ്റീവ് അധികാരങ്ങൾ, എക്സിക്യൂട്ടീവ് അധികാരങ്ങൾ എന്നിവയിലെല്ലാം ഈ വീതം വെപ്പ് കാണാനാകും.

സംസ്ഥാനങ്ങൾ കൂടാതെ കേന്ദ്രഭരണപ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ ഘടന. ഇവയിൽ ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവികൾ നിലനിൽക്കുന്നുണ്ട്[1]. ഡൽഹി, പുതുച്ചേരിഎന്നീ കേന്ദ്രഭരണപ്രദേശങ്ങൾക്ക് പരിമിത അധികാരങ്ങളോടെ നിയമനിർമ്മാണസഭകൾ നിലനിൽക്കുന്നുണ്ട്[1]. ഇന്ത്യയിൽ ഫെഡറൽ സംവിധാനത്തിൽ ഏതാണ്ട് സമതുലിതമായി അധികാര വികേന്ദ്രീകരണം നിലനിന്നുവരുന്നതായി കാണാം.

പ്രത്യേകതകൾ തിരുത്തുക

1- രണ്ടോ അതിലധികമോ തട്ടുകളായി വരുന്ന ഭരണസംവിധാനമാണിത്.
2- ഒരേ പൗരന്മാരെ ബാധിക്കുന്നതാണെങ്കിലും നിയമനിർമ്മാണം, നികുതി, ഭരണം എന്നീ കാര്യങ്ങളിൽ ഓരോ തലത്തിലുള്ള ഭരണസംവിധാനങ്ങൾക്കും നിയതമായ അധികാരപരിധികൾ നിലനിൽക്കുന്നു.
3- ഓരോ തലത്തിലുള്ള ഭരണസംവിധാനങ്ങൾക്കും നിയതമായ അധികാരപരിധികൾക്ക് ഭരണഘടനയാൽ വ്യക്തതയും ഉറപ്പും വരുത്തുകയും ചെയ്യുന്നു.
4- വിവിധ തലങ്ങളിലെ സർക്കാരുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള അധികാരം സുപ്രീം കോടതിക്ക് നൽകിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "The Constitution of India". Lawmin.nic.in. Archived from the original on 2 April 2012. Retrieved 21 March 2012.
"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_ഫെഡറലിസം&oldid=3958251" എന്ന താളിൽനിന്ന് ശേഖരിച്ചത്