ഇന്ത്യയിലെ ആദ്യത്തെ സോളാർ ഫെറി ബോട്ട്

ഇന്ത്യയിലെ ആദ്യത്തേതും, രാജ്യത്തെ ഏറ്റവും വലുതുമാണ് ആദിത്യ എന്ന സോളാർ ബോട്ട്. [2][3][4][5] നവാൾട് സോളാർ ആൻഡ് ഇലക്ട്രിക്ക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രൂപകൽപ്പന ചെയ്‌ത ഈ ബോട്ട് നിർമിച്ചിരിക്കുന്നത് കൊച്ചി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന നവഗതി മറൈൻ ഡിസൈൻ & കോൺസ്ട്രക്ഷൻസ് ആണ്. 2016 നവംബറിൽ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ ബോട്ട്, 2016 ഡിസംബറിൽ ഉത്‌ഘാടനം ചെയ്യപ്പെടും. ഇൻഡ്യയിലെ നവഗതി മറൈൻ ഡിസൈൻ & കോൺസ്ട്രക്ഷൻസ്, ഫ്രാൻസ് ആസ്ഥാനമായ ആൾട്ടർനേറ്റീവ് എനെർജിസ്, ഈവ് സിസ്റ്റംസ് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമാണ് നവാൾട് സോളാർ ആൻഡ് ഇലക്ട്രിക്ക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. ഫ്രഞ്ച് സാങ്കേതിക വിദ്യയാണ് ബോട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. [6]

Career (India)
Name: Aditya
Owner: Kerala State Water Transport Department
Operator: Kerala State Water Transport Department
Port of registry: Kodungallur
Route: Vaikom - Thavanakkadavu
Builder: NavAlt Solar and Electric Boats, Kochi, India
Cost: ₹2 Crores
Yard number: Y-09
Launched: 9 November 2016
Completed: November 2016
In service: 12 January 2017
Status: In service
General characteristics [1]
Class and type:Indian Register of Shipping IRS +IW ZONE 3 FERRY
Displacement:23 tonnes
Length:21 m
Beam:7 m
Height:3.7 m
Draught:0.95 m
Depth:1.75 m
Decks:Single
Installed power:2 × 9 kW (cruise) 2 × 20 kW (max)
Propulsion:2 Permanent magnet asynchronous electrical motors - 20 kW each (max) @ 700 rpm
Speed:
  • 7.5 knots (13.9 km/h; 8.6 mph) (max)
  • 5.5 knots (10.2 km/h; 6.3 mph) (cruising)
Capacity:75 passengers
Crew:3
ADITYA solar boat

പൂർണമായും ജൈവഇന്ധന വിമുക്തമായ ഈ ബോട്ട് നിർമ്മിക്കാനുള്ള തീരുമാനത്തിലൂടെ മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാവുകയാണ് കേരള സംസ്ഥാന ജലഗതാഗത വകുപ്പ്. അടുത്ത ഘട്ടത്തിൽ 50 ഓളം സൗരോർജ യാത്ര ബോട്ടുകൾ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള പദ്ധതി കേന്ദ്രത്തിനു സമർപ്പിച്ചിരിക്കുകയാണ് കേരള സർക്കാർ.

ഫെറിയും ക്രൂയിസ് ബോട്ടും

തിരുത്തുക

ഫെറിയും ക്രൂയിസ് ബോട്ടും തമ്മിലുള്ള വ്യത്യാസം പ്രധാനമായും അതിന്റെ പ്രവർത്തന രീതിയിലാണ്. ഒരു ക്രൂയിസ് ബോട്ട് ദിവസേന 3 - 4 മണിക്കൂർ പ്രവർത്തിക്കുമ്പോൾ, വർഷത്തിൽ  365 ദിവസവും 10 - 12 മണിക്കൂർ നേരം പ്രവർത്തിക്കുന്ന ഫെറിയുടെ പ്രവർത്തനത്തിന് ഉയർന്ന സാങ്കേതിക വിദ്യ  ആവശ്യമാണ്. പവർ ട്രെയിൻ എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. ബാറ്ററി, അതിന്റെ മാനേജ്മെൻറ് സംവിധാനം,മോട്ടോർ, കൺട്രോൾ സംവിധാനം എന്നിവ ചേരുന്നതാണ് പവർ ട്രെയിൻ.

നവംബർ 9നു നീറ്റിൽ ഇറക്കിയ ബോട്ട് ഇതിനോടകം നിരവധി തവണ പരീക്ഷണ ഓട്ടം നടത്തി.

20 മീറ്റർ നീളവും  7 മീറ്റർ വീതിയും ഉള്ള ബോട്ടിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിട്ടുള 20 കിലോ വാട്ട് സോളാർ പാനലുകൾ ആണ് ഓരോ ഹള്ളിലും ഉള്ള 20  കിലോ വാട്ട് പവർ വരുന്ന മോട്ടോർ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത്. 700 കിലോ ഭാരവും  50 കിലോ വാട്ട് ശേഷിയും ഉള്ള ലിഥിയം ബാറ്ററികൾ ആണ് ബോട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത ഈ ബോട്ടിനു 7.5 നൗട്ടിക്കൽ മൈൽ വേഗത കൈവരിക്കാൻൻ കഴിയും എന്ന്  ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗും  കേരള പോർട്ട് വകുപ്പും പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കപ്പലുകളും, ബോട്ടുകളും രൂപകല്പന ചെയ്യുന്നതിൽ പ്രാവീണ്യമുള്ള നവഗതി, കമ്പ്യുറ്റേഷനൽ ഫ്‌ല്യൂയിഡ് ഡയനാമിൿസ് (CFD) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ബോട്ടിന്റെ ഹള് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വൈക്കം - തവണക്കടവ് റൂട്ടിൽ ആണ് ഈ ബോട്ട് പ്രവർത്തിക്കുക.

2.5 കിലോമീറ്റർ ആണ് വൈക്കം - തവണക്കടവ് ദൂരം. 16 കിലോ വാട്ട് പവർ ഉപയോഗിച്ച് 5.5 നൗട്ടിക്കൽ മൈൽ വേഗത്തിൽ 15 മിനുട്ട് കൊണ്ട് ഈ ദൂരം കൈവരിക്കാം. ബോട്ട് ജെട്ടിയോട്‌ അടുക്കുമ്പോൾ കൂടുതൽ പവർ ആവശ്യമായ വരും. ഇത് ഏകദേശം 22 കിലോ വാട്ട് പവർ ആണ്. ഈ ബോട്ട് ദിവസവും 5.5 മണിക്കൂർ ആണ് പ്രവർത്തിപ്പിക്കുക.

ബോട്ടിന്റെ പ്രവർത്തനത്തിന് ആവശ്യമായ പവർ ശരാശരി 20  കിലോ വാട്ട് ആയിരിക്കും. എന്നാൽ 20  കിലോ വാട്ട് പവർ ഉള്ള 2  മോട്ടോറുകൾ ആണ് ബോട്ടിൽ ഘടിപിച്ചിട്ടുള്ളത്. അതിനാൽ ഒരു മോട്ടോർ പരാജയപ്പെട്ടാലും, മറ്റൊന്ന് ഉപയോഗിച്ച് ബോട്ട് സുരക്ഷിതമായി കടവിൽ എത്തിക്കാം. ഡീസൽ മോട്ടോറുകളെ അപേക്ഷിച്ചു ഇലക്ട്രിക്ക് മോട്ടോറുകൾ കൂടുതൽ പ്രവത്തനക്ഷമമാണ്.

ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗിന്റെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ഈ ബോട്ട് നിർമിച്ചിരിക്കുന്നത്. ബോട്ടിന്റെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. കേരള പോർട്ടിന്റെ കീഴിൽ ആണ് ബോട്ട് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

നിർമ്മാണത്തിന്റെ മുതൽമുടക്ക് 2.4 കോടി ആണ്

ബോട്ടിന്റെ ഒരു ദിവസത്തെ പ്രവർത്തനത്തിന് ആവശ്യമായ പവർ 110 kWh ആണ്. ഒരു കിലോ വാട്ട് പാനലിൽ നിന്നും  ഒരു ദിവസം 4 kWh പവർ ലഭിക്കും. ആയതിനാൽ 80 kWh പവർ ആണ് ബോട്ടിലെ സോളാർ പാനലുകൾ ഉത്പ്പാദിപ്പിക്കുക. ബാക്കി ആവശ്യമായ പവർ 50 kWh ലിഥിയം ബാറ്ററിയിൽ നിന്നും ആണ് ഉപയോഗിക്കുക. രാത്രിയിൽ വൈദ്യുതിയിൽ നിന്നും റീചാർജ് ചെയ്യാവുന്ന ബാറ്ററി രാവിലെ ആകുമ്പോഴേക്കും വീണ്ടും പൂർണമായി ചാർജ് ആകും.

  1. "Technical Data Sheet". NavAlt. Archived from the original on 2010-07-05.
  2. "Kerala Govt. Commissions India's First Solar-Powered Boat, Paves the Way for a Greener Tomorrow". The Better India (in അമേരിക്കൻ ഇംഗ്ലീഷ്). 2016-05-11. Retrieved 2016-05-24.
  3. TK, Sreeraj. "Kerala's Backwaters Will Soon Have India's First Solar Powered Boats". ScoopWhoop (in ഇംഗ്ലീഷ്). Retrieved 2016-05-24.
  4. "Solar Today - India's first magazine dedicated to the emerging Solar industry". www.solartoday.co.in. Retrieved 2016-07-03.
  5. "Solar-powered ferry to debut in sunlit Kerala". India Climate Dialogue. 2016-05-30. Retrieved 2016-07-03.
  6. "Kerala company builds country's largest solar ferry". timesofindia-economictimes. Retrieved 2016-05-24.