ഇനി ഇക്പെ
നൈജീരിയൻ നടിയാണ് ഇനി ഇക്പെ. 2003-ൽ തന്റെ സിനിമാ ജീവിതം ആരംഭിച്ച അവർ അന്നുമുതൽ 100-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2012-ൽ കൊക്കോമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു.[1]9-ാമത് ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ കൊക്കോമ്മയ്ക്ക് മൂന്ന് നോമിനേഷനുകൾ ലഭിച്ചു. ഈ ചിത്രത്തിലെ അവരുടെ ഹാസ്യ കഥാപാത്രമായ എഫഹ് ന് ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് നേടി.[1] 2012 സെപ്റ്റംബറിൽ ഈ ചിത്രം ഡിവിഡിയിൽ പുറത്തിറങ്ങി.
Ini Ikpe | |
---|---|
ജനനം | Ini Simon Ikpe |
തൊഴിൽ | Actress |
സജീവ കാലം | 2004 - Till Date |
ജീവിതപങ്കാളി(കൾ) | Hon Joe Etukudo |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകനൈജീരിയയുടെ തെക്ക് കാലബാറിൽ നിന്ന് വളരെ അകലെയല്ലാത്ത തെക്ക് ഭാഗത്തുള്ള അക്വാ ഇബോം സംസ്ഥാനത്തിൽ നിന്നുള്ള ഒരു ഇബിബിയോ ആണ് ഇനി ഇക്പെ. അവരുടെ അമ്മ ഒരു അധ്യാപികയായിരുന്നു, അവരുടെ അച്ഛൻ പള്ളിയിലെ മൂപ്പനായിരുന്നു. കർശനമായിട്ടായിരുന്നു അവരെ വളർത്തിയിരുന്നത്. അവർ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും അടങ്ങിയ ആറ് കുട്ടികളിൽ നാലാമത്തേത് ആയിരുന്നു. കലബാറിലെ കൊർണേലിയസ് കോണലി കോളേജിൽ ഇനി എഡോയ്‌ക്കൊപ്പം സെക്കൻഡറി സ്കൂളിൽ ചേർന്നു. തന്റെ സുഹൃത്തായ ഇനി എഡോ, എമെം ഐസോംഗ് എന്നിവരിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് വന്നത്.
കരിയർ
തിരുത്തുക2004-ൽ യാഹൂ മില്യണയർ എന്ന ചിത്രത്തിലൂടെയാണ് അവരുടെ അഭിനയ ജീവിതം ആരംഭിച്ചത്. അവർ പങ്കെടുത്ത ഓഡിഷനിൽ ഒരു നിർമ്മാതാവാണ് അവരെ കണ്ടെത്തിയത്. അവരുടെ പരേതനായ അച്ഛൻ അവളോട് അഭിനയിക്കരുതെന്ന് എപ്പോഴും പറയുമായിരുന്നെങ്കിലും അഭിനയിക്കാനുള്ള അഭിനിവേശം ഉണ്ടായിരുന്നതിനാൽ ആർക്കും അവരെ തടയാൻ കഴിഞ്ഞിരുന്നില്ല.
അവലംബം
തിരുത്തുക- ↑ 1.0 1.1 Debrah, Ameyaw (2012-11-14). "JMartins named African Music Ambassador at GIAMA Awards". AmeyawDebrah.Com. Retrieved 2017-07-10.