ഇത്തിക്കണ്ണിക്കുരുവി
കേരളത്തിലെ പക്ഷികളിൽ ഏറ്റവും ചെറിയ പക്ഷിയാണിത്.[അവലംബം ആവശ്യമാണ്] നമ്മുടെ ഗ്രാമങ്ങളിലും കാടുകളിലും ഇവയെ ധാരാളമായി കാണാം.
ആകെക്കൂടി ഇവയുടെ നീളം മുന്നിഞ്ച് മാത്രമാണ്. എന്നാൽ, കൊക്കിനും വാലിനും നീളം കുറഞ്ഞിരിക്കുന്നതിനാൽ അതിലും നീളം കുറവാണെന്ന് കാഴ്ചയ്ക്കു തോന്നാം. ശരീരത്തിന്റെ അടിഭാഗത്തിനു നേരിയ മഞ്ഞ നിറമാണ്. ഇവയുടെ കുറുകിയ വാൽ വിശറി പോലെ വൃത്താകൃതിയിലാണ്.