ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ചക്കമുറി പോലെ ആകൃതിയിലുള്ള ഒരു തുകൽ വാദ്യമാണിത്. ഇതിന്റെ പരന്നഭാഗത്തെ മുഖം എന്ന് പറയുന്നു. ഈ മുഖത്തിൽ തോൽ‍‍കൊണ്ടു പൊതിഞ്ഞുകെട്ടിയാണ്‌ ഉപയോഗിക്കുന്നത്. കച്ച കഴുത്തിലണിഞ്ഞ് ഇരുകൈകളിലുള്ള കോലുകൾ ‍കൊണ്ട് കൊട്ടുന്നു. ശീവേലിക്കും പുറത്തു പ്രദക്ഷിണത്തിന്‌ ചില ക്ഷേത്രങ്ങളിലും‍ ഈ വാദ്യം ഉപയോഗിക്കുന്നുണ്ട്. അതു പോലെ തന്നെ പൂജാ സമയത്തും ഈ വാദ്യം ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഇടുമുടി&oldid=1060981" എന്ന താളിൽനിന്ന് ശേഖരിച്ചത്