ഇടുക്കി സീറോ-മലബാർ കത്തോലിക്കാ രൂപത

(ഇടുക്കി രൂപത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിറോ മലബാർ സഭയിലെ കോതമംഗലം രൂപതയെ വിഭജിച്ച് 2003 മാർച്ച് 2 ന് ഇടുക്കി രൂപത സ്ഥാപിതമായത്.വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2002 ഡിസംബർ 19 - ന് തയ്യാറാക്കിയ രൂപത സ്ഥാപന കല്പനാ ഉത്തരവിന് 2003 ജനുവരി 15 -ന് രൂപത സ്ഥാപിക്കുവാനുള്ള അനുമതി പുറപ്പെടുവിച്ചു.മാർ സ്ലീവായ്ക്ക് ആണ് രൂപത സമർപ്പിച്ചിരിക്കുന്നത്. പ്രഥമ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടത് ഫാ.മാത്യു ആനിക്കുഴികാട്ടിൽ ആയിരുന്നു തുടർന്ന് ആനിക്കുഴികാട്ടിൽ മാർ മാത്യു എന്ന പേരിൽ അന്നത്തെ സിറോ മലബാർ സഭയുടെ തലവനായിരുന്ന വിതയത്തിൽ മാർ വർക്കി ശ്രേഷ്ഠ വലിയ മെത്രാപ്പോലീത്തായുടെ കൈവപ്പ് വഴി മെത്രാനായി അഭിഷിക്തനായി. ഇടുക്കി ജില്ലയിലെ കരിമ്പനാണ് രൂപത ആസ്ഥാനം.2018 ൽ മാർ മാത്യു ആനിക്കുഴികാട്ടിൽ വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ നെല്ലിക്കുന്നേലിനെ സഭയുടെ പരി. സുനഹദോസ് തിരഞ്ഞെടുക്കുകയും സഭയുടെ തലവനും പിതാവുമായ ആലഞ്ചേരി മാർ ഗീവർഗ്ഗീസ് ശേഷ്ഠ വലിയ മെത്രാപ്പോലിത്ത മെത്രാനായി അന്നേ വർഷം വാഴിക്കുകയും ചെയ്തു.2020 മെയ് 1 ന്‌ പ്രഥമ മെത്രാനായിരുന്ന മാർ മാത്യു ആനിക്കുഴികാട്ടിൽ കാലം ചെയ്യുകയും അദ്ദേഹത്തെ രൂപതാ ആസ്ഥാന ദൈവാലയമായ വാഴത്തോപ്പ് മാർ ഗീവർഗ്ഗീസ് സഹദാ കത്തീഡ്രൽ പള്ളിയിൽ കബറടക്കുകയും ചെയ്തു. രൂപതയ്ക്ക് കീഴിൽ 92 പള്ളികളും 216 ഓളം രൂപത വൈദീകരും മറ്റ് സന്യാസി-സന്യാസിനികളും സേവനം ചെയ്യുന്നു. ഇടയൻ എന്ന പേരിൽ മുഖപത്രവും പ്രസിദ്ധീകരിച്ച് വരുന്നു. ഇന്ന് ഇടുക്കി രൂപത ഹൈറേഞ്ചിലെ നാനാജാതി മതസ്ഥരുടെ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ വളരെ പങ്കു വഹിക്കുന്നുണ്ട്. പാവനാത്മ കോളേജ് മുരിക്കാശ്ശേരി രൂപതയുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. കൂടാതെ മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര സേവന കേന്ദ്രങ്ങളും ഹൈറേഞ്ചിൻ്റെ വിവിധയിടങ്ങളിൽ പ്രവത്തിക്കുന്നുണ്ട്.