ഇസ്‌ലാമിക നിയമക്രമത്തിൽ അഥവാ ശരീഅത്തിലെ നിയമനിർമ്മാണത്തിന്റെ ഒരു ഉറവിടമാണ് ഇജ്‌മാഅ് ( അറബി: إجماع )[1]എന്നറിയപ്പെടുന്നത്. ഒരു നിയമത്തിന്റെ കാര്യത്തിൽ മുസ്‌ലിം പണ്ഡിതന്മാരുടെ ഏകോപിച്ചുള്ള അഭിപ്രായമാണ് ഇത്. കർമ്മശാസ്ത്ര മദ്‌ഹബുകൾ പ്രകാരം ഈ ഏകോപനം ആദ്യകാല മുസ്‌ലിം പണ്ഡിതരിൽ ഒതുക്കിനിർത്തുന്നതായി കാണാം. ശരീഅത്തിൽ ഖുർആൻ, ഹദീഥ് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനമാണ് ഇജ്‌മാഇനുള്ളത്. ഇതിന് വിപരീതമായി ഏകോപിച്ച അഭിപ്രായമില്ലാത്ത അവസ്ഥയെ ഇഖ്‌തിലാഫ് എന്ന് പറയുന്നു.

ഉപയോഗം തിരുത്തുക

സുന്നി വീക്ഷണം തിരുത്തുക

"എന്റെ സമുദായം ഒരിക്കലും ഒരു തെറ്റിൽ ഐക്യപ്പെടുകയില്ല" [2] എന്ന ആശയമുള്ള ഹദീഥുകളാണ് ഇജ്‌മാഇന്റെ സാധൂകരണമായി ഉദ്ധരിക്കപ്പെടുന്നത്. ഇതുവെച്ച് സുന്നീ പണ്ഡിതന്മാർ ശരീഅത്തിന്റെ അടിസ്ഥാനങ്ങളിലൊന്നായി ഇജ്‌മാഇനെ കണക്കാക്കുന്നു[3]. എന്നാൽ ആരുടെ ഏകോപിതാഭിപ്രായമാണ് സ്വീകരിക്കേണ്ടത് എന്ന വിഷയത്തിൽ ആദ്യതലമുറ മുസ്‌ലിംകൾ, ആദ്യത്തെ മൂന്ന് തലമുറകൾ, മൊത്തം മുസ്‌ലിം ലോകത്തെ പണ്ഡിതരുടെയോ സാധാരണക്കാരുടെയും എന്നിങ്ങനെ വിവിധങ്ങളായ അഭിപ്രായങ്ങൾ ഇജ്‌മാഇന്റെ കാര്യത്തിൽ ഉണ്ട്.[4][5][6][7][8][9]

സ്വഹാബികളുടെയും, താബിഉകളുടെയും അഭിപ്രായസമന്വയം എന്ന് മാലിക് ഇബ്നു അനസ് അഭിപ്രായപ്പെടുമ്പോൾ[10] മൊത്തം മുസ്‌ലിം ലോകത്തിന്റെ അഭിപ്രായസമന്വയം സ്വീകരിക്കാമെന്നാണ് ഇമാം ശാഫിയുടെ അഭിപ്രായം.[11] [12][13]

അബു ഹനിഫ, അഹ്മദ് ഇബ്നു ഹൻബാൽ, ദാവൂദ് അൽ സഹിരി എന്നിവർ ഈ അഭിപ്രായ സമന്വയത്തെ സ്വഹാബികളിൽ പരിമിതപ്പെടുത്തി. [14] [15]

ഏകോപിച്ച അഭിപ്രായം എന്നതിനെ ഭൂരിപക്ഷം പണ്ഡിതർ ഏകോപിച്ചത് എന്ന അർത്ഥത്തിലും ഇജ്‌മാഇനെ കാണുന്നവരുണ്ട്.

അവലംബം തിരുത്തുക

  1. Mohammad Taqi al-Modarresi (26 March 2016). The Laws of Islam (PDF) (in ഇംഗ്ലീഷ്). Enlight Press. ISBN 978-0994240989. Archived from the original (PDF) on 2019-08-02. Retrieved 23 December 2017.
  2. Narrated by al-Tirmidhi (4:2167), ibn Majah (2:1303), Abu Dawood, and others with slightly different wordings.
  3. Brown, Jonathan A.C. (2014). Misquoting Muhammad: The Challenge and Choices of Interpreting the Prophet's Legacy. Oneworld Publications. p. 56. ISBN 978-1780744209. Retrieved 4 June 2018.
  4. Forte, David F. (1978). "Islamic Law; the impact of Joseph Schacht" (PDF). Los Angeles International and Comparative Law Review. 1: 7. Retrieved 19 April 2018.
  5. See F. Ziadeh, Lawyers and the rule of law, and liberalism in modern Egypt 146-47 (1968) supra note 4, at 118
  6. see generally: K. Faruki, ISLAMIC JURISPRUDENCE 68 (1962)
  7. D. Mullah & M. Hidadjatullah, Principles of Mahomedan Law xxii (16th ed. 1968)
  8. Aqil Ahmad, A Text Book of Mohammadan Law 15 (4th rev. ed. 1966), supra note 22, at 17
  9. Aziz Ahmad, Islamic Law in Theory and Practice 2 (1956), Supra note 20, at 43
  10. Muhammad Muslehuddin, "Philosophy of Islamic Law and Orientalists," Kazi Publications, 1985, p. 146
  11. Majid Khadduri, Introduction to Al-Shafi'i's al-Risala, pg.33
  12. Mansoor Moaddel, Islamic Modernism, Nationalism, and Fundamentalism: Episode and Discourse, pg. 32. Chicago: University of Chicago Press, 2005.
  13. Majid Khadduri, Introduction to Al-Shafi'i's al-Risala, pg.38-39
  14. Muhammad Muslehuddin, "Philosophy of Islamic Law and Orientalists," Kazi Publications, 1985, p. 81
  15. Dr. Mohammad Omar Farooq, "The Doctrine of Ijma: Is there a consensus?," June 2006

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇജ്‌മാഅ്&oldid=3784616" എന്ന താളിൽനിന്ന് ശേഖരിച്ചത്