ഇംഗ്ലീഷ് പ്രതിരോധം
(ഇംഗ്ലീഷ് ഡിഫൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെസ്സിലെ പ്രാരംഭനീക്കത്തിൽ കറുപ്പ് സ്വീകരിക്കുന്ന പ്രതിരോധപരമായ ഒരു പ്രാരംഭനീക്കമാണ് ഇംഗ്ലീഷ് പ്രതിരോധം. ഇത് ഇങ്ങനെയാണ് കളിക്കുന്നത്:
നീക്കങ്ങൾ | 1.d4 e6 2.c4 b6 |
---|---|
ഉത്ഭവം | P. N. Wallis |
Parent | Queen's Pawn Game |
Chessgames.com opening explorer |
വിശദീകരണം
തിരുത്തുകവെള്ള 3.e4 എന്ന നീക്കത്തിലൂടെ കാലാളുകളുടെ മധ്യനിര നേടുമ്പോൾ, കറുപ്പ് Bb7, ...Bb4,...Qh4,...f5, എന്നി നീക്കങ്ങളിലൂടെ മധ്യഭാഗത്തെ കാലാളുകൾക്ക് സമ്മർദ്ദമേൽപ്പിക്കുന്നു. ഈ നീക്കം ആവിഷ്ക്കരിച്ചത് പി.എൻ. വാല്ലിസ് എന്ന ഇംഗ്ലീഷ് കളിക്കാരനാണ്. 1970 കളിലെ ഒട്ടുമിക്ക മുൻനിരയിലുള്ള ഇംഗ്ലണ്ട് കളിക്കാരും ഈ നീക്കം തുടർന്നതോടെ ഇംഗ്ലീഷ് പ്രതിരോധം എന്ന പേര് പ്രചാരത്തിലായി. കറുപ്പിന്റെ ആന, കുതിര, മന്ത്രി എന്നിവ വെള്ളയ്ക്ക് മുമ്പേ ആക്രമിക്കാൻ മുൻനിരയിലെത്തുന്നു എന്നതാണ് ഈ നീക്കത്തിന്റെ സവിശേഷത.