ഇംഗ്ലീഷ് ഫുട്ബാളിലെ വാർഷിക നോക്ക് ഔട്ട്‌ മത്സരം ആണ്, ദി ഫുട്ബോൾ അസോസിയേഷൻ ചലഞ്ച് കപ്പ്‌. എഫ് എ കപ്പ് അഥവാ സ്പോൺസർഷിപ് കാരണങ്ങളാൽ എമിരേറ്റ്സ് എഫ് എ കപ്പ്‌ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ആദ്യമായി അരങ്ങേറിയത് 1871-72 സീസണിൽ ആണ്.ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരമാണ് ഇത്. ദി ഫുട്ബോൾ അസോസിയേഷൻ ആണ് ഇത് സംഘടിപ്പിക്കുന്നത്.

ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സിസ്റ്റത്തിന്റെ ലെവൽ 9 വരെ ഉള്ള ലീഗിൽ കളിക്കുന്ന ടീമുകൾക്ക് ഇതിലേക്ക് യോഗ്യത നേടാം.2011-12 സീസണിൽ 763 ക്ലബ്ബുകൾ ഇതിലേക്കു യോഗ്യത നേടിയിരുന്നു.12 റൗണ്ടിലേക്കു ക്രമരഹിതം ആയി ആണ് ടീമുകളുടെ മത്സരം തിരഞ്ഞെടുക്കുന്നത്, അതിനു ശേഷം സെമി ഫൈനലും ഫൈനലും ഉണ്ടായിരിക്കും.ഇതിൽ പങ്കെടുക്കുന്ന ടീമുകളെ സീഡ് ചെയ്തട്ടുണ്ടാവില്ല, എന്നിരുന്നാലും ഉയർന്ന ലീഗിൽ കളിക്കുന്ന ടീമുകൾക്, അവസാന റൗണ്ടിൽ പ്രവേശിക്കാൻ ഉള്ള സൗകര്യം ഉണ്ട്, ഈ ടീമുകൾക് ആദ്യ റൗണ്ടുകളിൽ കളിക്കേണ്ടതില്ല.

"https://ml.wikipedia.org/w/index.php?title=ഇംഗ്ലീഷ്_എഫ്.എ._കപ്പ്&oldid=4228624" എന്ന താളിൽനിന്ന് ശേഖരിച്ചത്