1199 മുതൽ 1216 വരെ ഇംഗ്ലണ്ടിലെ രാജാവായിരുന്നു ജോൺ (ജനനം:ഡിസംബർ 24 1166 മരണം:ഒക്ടോബർ 19 1216), ഭൂമി കൈവശമില്ലാത്തയാൾ എന്ന അർഥത്തിൽ ജോൺ ലാക്ലാന്റ് (John Lackland Norman French: Johan sanz Terre),[1] എന്നും അറിയപ്പെട്ടിരുന്നു. ജോൺ രാജാവിന്റെ ഭരണകാലത്തിൽ ഒന്നാം ബാരൺസ് യുദ്ധത്തിനു ശേഷമാണ് മാഗ്നാകാർട്ടയിൽ അദ്ദേഹം ഒപ്പുവച്ചത്.

John
A drawing of the effigy of King John in Worcester Cathedral
Tomb effigy of King John, Worcester Cathedral
King of England (more...)
ഭരണകാലം 27 May 1199 – 19 October 1216
കിരീടധാരണം 27 May 1199
മുൻഗാമി Richard I
പിൻഗാമി Henry III
Lord of Ireland
ഭരണകാലം May 1177 – 19 October 1216
പിൻഗാമി Henry III
ജീവിതപങ്കാളി
(m. 1189; ann. 1199)

മക്കൾ
Henry III, King of England
Richard, 1st Earl of Cornwall
Joan, Queen of Scotland
Isabella, Holy Roman Empress
Eleanor, Countess of Pembroke
Illegitimate:
Richard FitzRoy
Joan, Lady of Wales
രാജവംശം Plantagenet/Angevin[nb 1]
പിതാവ് Henry II, King of England
മാതാവ് Eleanor, Duchess of Aquitaine

ആദ്യകാല ജീവിതം (1166–89)

തിരുത്തുക
 
The Angevin continental empire (orange shades) in the late 12th century

ഹെൻറി രണ്ടാമന്റെയും അക്വിറ്റെയ്നിലെ എലനോർ പ്രഭ്വിയുടെയും പുത്രനായി 1166 ഡിസംബർ 24-ന് ജനിച്ചു.[2] ജനിച്ച് അധികകാലം കഴിയുന്നതിനു മുമ്പേ ജോണിന്റെ സംരക്ഷണ ചുമതല ഒരു ആയ ഏറ്റെടുത്തു. അന്നത്തെ മധ്യകാല കുലീന കുടുംബങ്ങളുടെ പാരമ്പര്യമായിരുന്നു ഇത്[3]. എലനോർ അക്വിറ്റൈൻ തലസ്ഥാനമായ പായീറ്റേഴ്സിലേക്ക് പോയപ്പോൾ ജോണിനെയും സഹോദരി ജൊആനെയും ഫോൻവേവ്റൗൾ ആബിയിൽ അയച്ചു. [4] അടുത്ത കുറേ വർഷങ്ങൾ എലനോർ തന്റെ ഭർത്താവ് ഹെൻറിക്ക് എതിരായി ഗൂഢാലോചന നടത്തി. ഹെൻറിയും മാതാവും ജോണിന്റെ ആദ്യകാല ജീവിതത്തിൽ കാര്യമായ ഒരു പങ്കും വഹിച്ചിരുന്നില്ല.[3]


 
John's parents, Henry II and Eleanor, holding court

റിച്ചാർഡ്സിന്റെ ഭരണകാലം (1189-99)

തിരുത്തുക
 
Richard (l) and Philip II at Acre during the Third Crusade

1189 സെപ്തംബർ മാസത്തിൽ ജോണിന്റെ മൂത്ത സഹോദരൻ റിച്ചാർഡ് രാജാവായി. മൂന്നാം കുരുശുയുദ്ധത്തിൽ ചേരാനുള്ള ഉദ്ദേശ്യം റിച്ചാർഡ് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു[5] ഭൂമി, സ്ഥാനപ്പേരുകൾ, നിയമനങ്ങൾ എന്നിവയുടെ വിൽപ്പനയിലൂടെ കുരുശുയുദ്ധത്തിനാവശ്യമായ ധനം സമാഹരിച്ച റിച്ചാർഡ്, താൻ വിദേശത്തായിരിക്കുമ്പോൾ തനിക്കെതിരെ കലാപം വരാതിരിക്കാൻ പ്രഭുക്കളിൽ നിന്നും ഉറപ്പ് വാങ്ങാനും ശ്രമിച്ചു.[6] റിച്ചാർഡിനോടുള്ള കൂറ് ഉറപ്പാക്കാൻ ജോണിനെ മോർടേയ്നിലെ കൗണ്ട് ആയി നിയമിച്ചു സമ്പന്നയായ ഗ്ലൂസ്റ്ററിലെ ഇസബെല്ലുമായി വിവാഹം കഴിപ്പിക്കുകയും ചെയ്തു, കൂടാതെ ലൻകാസ്റ്ററിൽ വിലപിടിപ്പുള്ള ഭൂസ്വത്തുക്കളും കോൺവാൾ, ഡെർബി, ഡെവൺ, ഡോർസെറ്റ്, നോടിങ്‌ഹാം, സോമർസെറ്റ് എന്നീ കൗണ്ടികളും ജോണിന് നൽകി. [7] ഇതിനു പകരമായി, അടുത്ത മൂന്നു വർഷത്തേക്ക് ഇംഗ്ലണ്ട് സന്ദർശിക്കില്ലെന്ന് ജോൺ ഉറപ്പുനൽകി. റിച്ചാർഡ് സഹോദരനായ ജെഫ്രിയുടെ നാലു വയസ്സുകാരനായ ആർതറിനെ സിംഹാസനസ്ഥനായി നിയമിച്ചു[8]


ആദ്യകാല ഭരണം (1199–1204)

തിരുത്തുക
 
The donjon of Château Gaillard; the loss of the castle would prove devastating for John's military position in Normandy

1199 ഏപ്രിൽ ആറിന് റിച്ചാർഡ് മരണമടഞ്ഞപ്പോൾ കിരീടാവകാശികളായി രണ്ടു പേർ ഉണ്ടായിരുന്നു. ഹെൻ‌റി രണ്ടാമന്റെ ജീവിച്ചിരിപ്പുള്ള ഏക മകൻ ജോൺ, ജോണിന്റെ മൂത്ത സഹോദരൻ ജെഫ്രിയുടെ മകൻ ആർതർ എന്നിവരായിരുന്നു അവർ.[9] റിച്ചാർഡ് തന്റെ അന്ത്യകാലത്ത് ജോണിനെ രാജാവാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഒന്നിലധികം പേർ രാജ്യാവകാശം ഉന്നയിച്ചാൽ എന്തു തീരുമാനിക്കണം എന്ന് അന്നത്തെ നിയമത്തിൽ വ്യക്തമായിരുന്നില്ല.[10] ഇക്കാര്യത്തിൽ നോർമൻ നിയമം ജോണിന്റെ ഭാഗത്തായിരുന്നപ്പോൾ ആഞ്‌ജെവിൻ നിയമം ആർതറിന്റെ ഭാഗത്തായിരുന്നു.[11] ഇംഗ്ലീഷ്,നോർമൻ പ്രഭുക്കളിൽ ഭൂരിപക്ഷം പേരുടെ പിന്തുണയും മാതാവ് എലനോറിന്റെ പിന്തുണയും കരസ്തമാക്കിയ ജോൺ വെസ്റ്റ്മിനിസ്റ്ററിൽ കിരീടധാരണം നടത്തി. ബ്രെറ്റൺ, മെയ്‌ൻ, അഞ്ജൊ എന്നിവിടങ്ങളിലെ പ്രഭുക്കൾ ആർതറിനെ പിന്തുണച്ചു. അഞ്ജവിൻ പ്രദേശങ്ങളെ വിഘടിപ്പിക്കാനായി ശ്രമിച്ചുകൊണ്ടിരുന്ന ഫ്രാൻസിലെ ഫിലിപ്പ് രണ്ടാമന്റെ പിന്തുണയും ആർതറിന് ലഭിച്ചു.[12] 1202-ൽ ആർതറിനെ ജോൺ പരാജയപ്പെടുത്തി.

ഒന്നാം ബാരൺസ് യുദ്ധം (1215–16)

തിരുത്തുക
 
The French victory at the battle of Bouvines doomed John's plan to retake Normandy in 1214 and led to the First Barons' War.


ഇംഗ്ലണ്ടിലെ പ്രഭുക്കൾ പല വർഷങ്ങളായി ജോണിനെതിരെ പ്രവർത്തിക്കാൻ തുടങ്ങി.[13] ഇതിൽ പല പ്രഭുക്കളും ഇംഗ്ലണ്ടിലെ വടക്കു ഭാഗത്ത് നിന്നുള്ളവരായിരുന്നു, പലരും ജോണിന്റെ കടം വീട്ടുവാനുള്ളവരുമായിരുന്നു..[14]

1214-ൽ ഫ്രാൻസുമായി നടന്ന യുദ്ധം

തിരുത്തുക

1214-ൽ നോർമണ്ടി കീഴടക്കാനായി ഫ്രാൻസുമായി നടന്ന യുദ്ധത്തിൽ ജോണിന് പരാജയം സംഭവിച്ചു. ഒക്ടോബറിൽ ജോൺ ഇംഗ്ലണ്ടിലേക്ക് മടങ്ങി.[15]

മാഗ്നകാർട്ട

തിരുത്തുക
പ്രധാന ലേഖനം: മാഗ്നാകാർട്ട
 
An original version of Magna Carta, agreed by John and the barons in 1215

തിരിച്ചു വന്ന് ഏതാനും മാസങ്ങൾക്കകം ഇംഗ്ലണ്ടിലെ വടക്കും കിഴക്കും ഭാഗത്തുള്ള പ്രഭുക്കൾ ജോണിന്റെ ഭരണത്തിനെതിരെ തിരിയാൻ തുടങ്ങി [16] തുടർന്ന് 1215 മേയിൽ ആഭ്യന്തരയുദ്ധം ഉണ്ടായി. 1215 ജൂൺ 15-ആം തീയതി പ്രഭുക്കന്മാരുമായി ചർച്ചയ്ക്ക് വിൻഡ്സർ കൊട്ടാരത്തിനു സമീപത്തെ റെണ്ണിമീഡ് മൈതാനത്തെത്തിയ രാജാവിനെക്കൊണ്ട് അവർ മാഗ്നാകാർട്ട എന്ന പ്രമാണരേഖയിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചു.


കുറിപ്പുകൾ

തിരുത്തുക
  1. Historians are divided in their use of the terms "Plantagenet" and "Angevin" in regards to Henry II and his sons. Some class Henry II as the first Plantagenet King of England; others refer to Henry, Richard and John as the Angevin dynasty, and consider Henry III to be the first Plantagenet ruler.
  1. Norgate (1902), pp. 1–2.
  2. Fryde, Greenway, Porter and Roy, p.37.
  3. 3.0 3.1 Turner, p.31.
  4. Warren, p.26.
  5. Warren, p.38.
  6. Warren, pp.38–9.
  7. Warren, pp.39–40.
  8. Barlow, p.293; Warren p.39.
  9. Carpenter (2004), p.264.
  10. Barlow, p.305; Turner, p.48.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Barlow, p.305 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. Warren, p.53.
  13. Turner, pp.173–4.
  14. Carpenter (2004), p.273, after Holt (1961).
  15. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WarrenP224 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  16. Turner, p.174.
"https://ml.wikipedia.org/w/index.php?title=ഇംഗ്ലണ്ടിലെ_ജോൺ_രാജാവ്&oldid=3572216" എന്ന താളിൽനിന്ന് ശേഖരിച്ചത്