ഇംഗെബോർഗ് റാപ്പോപോർട്ട്
ഇംഗെബോർഗ് റാപ്പോപോർട്ട് (2 സെപ്റ്റംബർ 1912 - 23 മാർച്ച് 2017) ഒരു ജർമ്മൻ ശിശുരോഗവിദഗ്ദ്ധയായിരുന്നു, അവർ കിഴക്കൻ ജർമ്മനിയിലെ വൈദ്യശാസ്ത്രരംഗത്തെ ഒരു പ്രമുഖ വ്യക്തിയും102 വയസ്സുള്ളപ്പോൾ ഡോക്ടറേറ്റ് ബിരുദം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ആയിരുന്നു.
Dr. Ingeborg Rapoport | |
---|---|
ജനനം | Ingeborg Syllm 2 സെപ്റ്റംബർ 1912 |
മരണം | 23 മാർച്ച് 2017 | (പ്രായം 104)
ദേശീയത | German (East German 1952–1990) |
കലാലയം |
|
തൊഴിൽ | Physician and professor in East Germany |
അറിയപ്പെടുന്നത് | Oldest person to receive a Ph.D. (age of 102) |
രാഷ്ട്രീയ കക്ഷി | Socialist Unity Party of Germany[1] |
ജീവിതപങ്കാളി(കൾ) | Samuel Mitja Rapoport |
കുട്ടികൾ | 4 |
പുരസ്കാരങ്ങൾ | Patriotic Order of Merit, National Prize of East Germany and other East German awards |
റാപ്പോപോർട്ട് നാസി ജർമ്മനിയിലെ ഹാംബർഗിൽ വൈദ്യശാസ്ത്രം പഠിച്ചു, പക്ഷേ അവളുടെ അമ്മ ജൂത വംശജയായതിനാൽ മെഡിക്കൽ ബിരുദം നിഷേധിക്കപ്പെട്ടു. നാസി പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട അവൾ 1938-ൽ അമേരിക്കയിലേക്ക് കുടിയേറി, അവിടെ വൈദ്യശാസ്ത്രത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1950-കളുടെ തുടക്കത്തിൽ, അവളുടെയും ഭർത്താവിന്റെയും അമേരിക്കക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ അന്വേഷണത്തിന്റെ ഫലമായി, അവൾ അമേരിക്ക വിട്ടു, ഒടുവിൽ, വിയന്നയിൽ ഒരു വർഷത്തോളം താമസിച്ച ശേഷം, ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്ക് (കിഴക്കൻ ജർമ്മനി) മാറി. ജർമ്മനിയിൽ നിയോനാറ്റോളജിയുടെ ആദ്യത്തെ അദ്ധ്യക്ഷ ആയി അവർ 1973 ൽ വിരമിച്ചു. സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടി ഓഫ് ജർമ്മനിയിലെ അംഗമായിരുന്നു അവർ.
റഫറൻസുകൾ
തിരുത്തുക- ↑ Barbara Einhorn, "Heimkehren" nach Ostdeutschland, p. 59, 2000