ആൽമണ്ട് ബ്ലോസംസ്
സെയിന്റ് റെമി ഡി പ്രൂവെൻസ് , ആർലെസ് എന്നീ സ്ഥലങ്ങളായി 1888 1890 കാലയളവിലായി വിൻസന്റ് വാൻഗോഗ് എന്ന ഡച്ച് ചിത്രകാരൻ വരച്ച ഒരു കൂട്ടം ചിത്രങ്ങളിലെ ഒരു ചിത്രമാണ് ആൽമണ്ട് ബ്ലോസംസ്. ഇത്തരം പൂവിട്ടു നിൽക്കുന്ന മരങ്ങൾ വാൻ ഗോഗിന് ഇഷ്ടവിഷയമായിരുന്നു.ഇവ ഉണർവിനേയും,പ്രതീക്ഷയേയും പ്രതിനിധാനം ചെയ്യുന്നു. വാൻ ഗോഗ് സുന്ദരകലാരാധനയോടെ അവയെ അനുഭവിക്കുകയും, പൂവിട്ടുനിൽക്കുന്ന മരങ്ങളെ വരക്കുകയും, അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു.ഈ ചിത്രത്തിൽ ജാപ്പനീസ് വരയുടേയും, ഇമ്പ്രഷനിസത്തിന്റേയും ഡിവിഷനിസത്തിന്റേയും, വുഡ്കട്ടിന്റേയും സ്വാധീനം കാണാം.
ആൽമണ്ട് ബ്ലോസംസ് , 1890 | |
---|---|
കലാകാരൻ | വിൻസന്റ് വാൻഗോഗ് |
വർഷം | 1890 |
തരം | ഓയിൽ പെയിന്റിങ്ങ് |
അളവുകൾ | 73.5 cm × 92 cm (28.9 ഇഞ്ച് × 36 ഇഞ്ച്) |
സ്ഥാനം | വാൻ ഗോഗ് മ്യൂസിയം, (F671), ആംസ്റ്റർഡാം |