അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ഒരു കൌണ്ടിയാണ് ആൽപൈൻ. 2010 ലെ സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ1,175 ആണ്. കാലിഫോർണിയ സംസ്ഥാനത്തെ ജനസംഖ്യ ഏറ്റവും കുറവുള്ള കൌണ്ടിയാണിത്. കൌണ്ടി സീറ്റ് മാർക്ലീവില്ലെയിൽ (Markleeville) സ്ഥിതി ചെയ്യുന്നു. സംയോജിപ്പിക്കപ്പെട്ട പട്ടണങ്ങളൊന്നുംതന്നെ ഈ കൌണ്ടിയിലില്ല. തഹോയി തടാകത്തിനും യോസ്മൈറ്റ് ദേശീയോദ്യാനത്തിനുമിടയിൽ സിയേറാ നെവാദയിലാണ് ആൽപൈൻ കൌണ്ടി സ്ഥിതി ചെയ്യുന്നത്.

ആൽപൈൻ കൌണ്ടി, കാലിഫോർണിയ
County of Alpine
A road sign denoting the Alpine County line along California State Route 89 during a snowstorm in May 2008.
A road sign denoting the Alpine County line along California State Route 89 during a snowstorm in May 2008.
പതാക ആൽപൈൻ കൌണ്ടി, കാലിഫോർണിയ
Flag
Official seal of ആൽപൈൻ കൌണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country United States of America
State California
RegionSierra Nevada
IncorporatedMarch 16, 1864[1]
County seatMarkleeville
Largest communityMarkleeville
വിസ്തീർണ്ണം
 • ആകെ743 ച മൈ (1,920 ച.കി.മീ.)
 • ഭൂമി738 ച മൈ (1,910 ച.കി.മീ.)
 • ജലം4.8 ച മൈ (12 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം11,464 അടി (3,494 മീ)
ജനസംഖ്യ
 • ആകെ1,175
 • കണക്ക് 
(2015)[3]
1,110
 • ജനസാന്ദ്രത1.6/ച മൈ (0.61/ച.കി.മീ.)
സമയമേഖലUTC-8 (Pacific Standard Time)
 • Summer (DST)UTC-7 (Pacific Daylight Time)
Area codes209, 530
FIPS code06-003
GNIS feature ID1675840
വെബ്സൈറ്റ്www.alpinecountyca.gov

ചരിത്രം തിരുത്തുക

1864 മാർച്ച 16 നാണ് ഈ കൌണ്ടി സ്ഥാപിക്കപ്പെടുന്നത്. അക്കാലത്ത് ഈ മേഖലയിൽ വെള്ളി ഖനികൾ കണ്ടുപിടിച്ചിരുന്നു. കൌണ്ടിയുടെ പേര് സ്വിറ്റസർലാൻറിലെ ആൽപൈൻ പ്രദേശവുമായുള്ള സാദൃശ്യമാണ് ഈ പേരു നൽകാനുള്ള കാരണം. അമഡോർ, കലവെറാസ്, എൽ ഡൊറാഡോ, മോണോ, ട്യോലുമ്നെ തുടങ്ങിയ കൌണ്ടികളുടെ ഭാഗങ്ങൾ ചേർത്താണ് ഈ കൌണ്ടി രൂപീകിരിക്കപ്പെട്ടത്. കൌണ്ടി രൂപപ്പെടുന്ന കാലത്ത് ഇവിടെ ഏകദേശം  11,000 ജനങ്ങളുണ്ടായിരുന്നു. അക്കാലത്ത് കൌണ്ടിസീറ്റ് സിൽവർ മൌണ്ടൻ സിറ്റിയിൽ ആയിരുന്നു. വെള്ളിഖനികൾ ലാഭകരമല്ലാത്ത അവസ്ഥ വന്നുചേർന്നതോടെ ജനസംഖ്യ 1,200 ആയി കുറഞ്ഞു. 1875 ൽ കൌണ്ടിസീറ്റ് മാർക്ലിവില്ലെയിലേയ്ക്കു സ്ഥാനമാറ്റം നടത്തി. സിൽവർ റഷ് കാലത്തിനു ശേഷം കൌണ്ടിയിലെ സാമ്പത്തിക വ്യവസ്ഥ കൃഷി, മേച്ചിൽ പ്രദേശങ്ങളിൽ നിന്നുള്ള വരുമാനം, മരവ്യവസായം എന്നിവയെ ആശ്രയിച്ചായിരുന്നു. 1920 ൽ കൌണ്ടിയിലെ ജനസംഖ്യ 200 പേർ മാത്രമായിരുന്നു. 1960 കളിൽ ബീയർ വാലി, കിർക്ക് വുഡ് എന്നിവിടങ്ങളിലെ സ്കീയിങ് റിസോർട്ടുകളുടെ നിർമ്മാണത്തോടെ ജനസംഖ്യ ക്രമേണ ഉയർന്ന് ഇന്നത്തെ നിലയിലെത്തി.

ഭൂമിശാസ്ത്രം തിരുത്തുക

ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കൌണ്ടിയുടെ ആകെ വിസ്തീർണ്ണം 743 സ്ക്വയർ മൈലാണ് (1,920 km2). ഇതിൽ, 738 സ്ക്വയർ മൈൽ പ്രദേശം (1,910 km2) കരഭൂമിയും ബാക്കി 4.8 സ്ക്വയർ മൈൽ പ്രദേശം (12 km2) (0.7%) ജലവുമാണ്. ആൽപൈൻ കൌണ്ടിയുടെ 96 ശതമാനവും ഫെഡറൽ ഗവൺമെൻറ് ഉടമസ്ഥതയിലാണുള്ളത്.  

ദേശീയ സംരക്ഷിത പ്രദേശങ്ങൾ

·        എൽഡൊറാഡോ ദേശീയ വനം (ഭാഗികമായി)

·        സ്റ്റാനിസ്ലസ് ദേശീയ വനം (ഭാഗികം)

·        ടോയിയാബ് ദേശീയ വനം  (ഭാഗികം)

അവലംബം തിരുത്തുക

  1. "Alpine County General Plan" (PDF). February 2009. p. 7. Archived from the original (PDF) on 2011-07-21. Retrieved 2011-03-10.
  2. "Sonora Peak". Peakbagger.com. Retrieved March 30, 2015.
  3. 3.0 3.1 "American Fact Finder - Results". United States Census Bureau. Retrieved April 1, 2015.