ആൽക്കലൈൻ ഹൈഡ്രോളിസിസ്
മൃതദേഹം ദഹിപ്പിക്കുന്നതിനുപകരമായി ജലത്തിൽ അലിയിച്ചു കളയുന്ന പ്രക്രിയയാണ് ആൽക്കലൈൻ ഹൈഡ്രോളിസിസ്. ദഹിപ്പിക്കൽ രീതി അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്നതിനാൽ ഈ രീതി ഒരു പരിസ്ഥിതി സൗഹൃദ ശവസംസ്‌കാര മാർഗ്ഗമാണ്. ചൂടും മർദവും കൂടുതലുള്ള ക്ഷാരജലത്തിൽ മൃതദേഹം അലിയിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ നടത്തുന്നത്.
രീതി
തിരുത്തുകപൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് ലയിപ്പിച്ച ജലമാണ് ആൽക്കലൈൻ ഹൈഡ്രോളിസിസ് നടത്തുവാനായി ഉപയോഗിക്കുന്നത്[1]. അന്തരീക്ഷ മർദ്ദത്തിന്റെ പത്തിരട്ടി മർദ്ദത്തിൽ 180 ഡിഗ്രി താപനിലയിലാണ് ഇത് സൂക്ഷിക്കുന്നത്. ഏകദേശം രണ്ടര മൂന്നുമണിക്കൂർ ശവശരീരം ഈ ജലത്തിൽ നിക്ഷേപിച്ചാൽ ശരീര കലകൾ പൂർണമായി വിഘടിക്കപ്പെട്ട് അസ്ഥികൾ മാത്രം ബാക്കിയാകുന്നു. ഈ അസ്ഥികൾ പുറത്തെടുത്തു പൊടിച്ച് ചാരമാക്കി മാറ്റുന്നു. പ്രവർത്തന ഫലമായി അവശേഷിക്കുന്ന ജലം ഡി.എൻ.എ. യുടെ അംശം പോലുമില്ലാതെ ശുദ്ധമായിരിക്കും.
ആദ്യ യൂണിറ്റ്
തിരുത്തുകഫ്ളോറിഡയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലുള്ള ആൻഡേഴ്‌സൺ മക് ക്വീൻ ശ്മശാനത്തിലാണ് ആദ്യ യൂണിറ്റ് സ്ഥാപിച്ചത്[2].
അവലംബം
തിരുത്തുക- ↑ http://www.bbc.co.uk/news/science-environment-14114555
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-26. Retrieved 2011-09-01.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Resomation Ltd
- Bio-Response Solutions Archived 2012-03-30 at the Wayback Machine.
- Aquamation Archived 2010-10-16 at the Wayback Machine.
- BioLiquidator for Animals
- New in mortuary science: Dissolving bodies with lye - ABC News
- New body 'liquefaction' unit unveiled in Florida funeral home - BBC News