കർണ്ണാടകസംഗീതരംഗത്തെ ഒരു വയലിൻ വാദകയാണ് ആർ. ഹേമലത അഥവാ ഹേമലത രംഗരാജൻ (ജനനം നവംബർ 30). പിതാവ് കെ. എസ്. രംഗാചാരി പ്രസിദ്ധനായ ഒരു ഗഞ്ചിറ വിദ്വാൻ ആയിരുന്നു.[1] എട്ടാം വയസ്സുമുതൽ വയലിൻ വാദനം അഭ്യസിച്ചുതുടങ്ങിയ ഹേമലത ആകാശവാണിയിൽ എ ഗ്രേഡ് കലാകാരിയാണ്. മദിരാശി സർവ്വകലാശാലയിൽ നിന്നും സംഗീതത്തിൽ ബിരുദാനന്തരബിരുദവും എം ഫില്ലും ഡോക്ടറേറ്റും കരസ്ഥമാക്കിയ അവർ ഒറ്റയ്ക്കും ധാരാളം ഒന്നാംനിര ഗായകർക്ക് പക്കമേളമായും കച്ചേരികളിൽ വയലിൽ വായിച്ചിട്ടുണ്ട്. നിരവധി വിദേശരാജ്യങ്ങളിൽ കച്ചേരിനടത്തിയിട്ടുള്ള ഹേമലത ഇപ്പോൾ മദിരാശി സർവ്വകലാശാലയിൽ സംഗീതവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്.

പ്രസിദ്ധ കർണ്ണാടക സംഗീതജ്ഞരായ മാമ്പലം സഹോദരിമാർ എന്നറിയപ്പെടുന്ന വിജയലക്ഷ്മിയും ചിത്രയും ഹേമലതയുടെ മുതിർന്ന സഹോദരിമാരാണ്.

പുരസ്കാരങ്ങൾ

തിരുത്തുക
  • മദിരാശി സംഗീത അക്കാദമിയുടെ മികച്ച വയലിൻ വാദക പുരസ്കാരം, 1994, 1998, 2000, 2002, 2005, 2006 വർഷങ്ങളിൽ
  • ശ്രീകൃഷ്ണഗാനസഭയുടെ മികച്ച വയലിൻ വാദക പുരസ്കാരം, 1993
  • ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മികച്ച വയലിൻ വാദക പുരസ്കാരം, 1995
  • യുവകലാഭാരതി, നാദ ഒലി പുരസ്കാരങ്ങൾ 2000, 2002
  • സംഗീത സപ്തസാഗര, 2014
  • ശ്രീത്യാഗബ്രഹ്മഗാനസഭയുടെ വാണികലാനിപുണ പുരസ്കാരം, 2016

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർ._ഹേമലത&oldid=4139053" എന്ന താളിൽനിന്ന് ശേഖരിച്ചത്