ആർ. രാജലക്ഷ്മി
ആർ. രാജലക്ഷ്മി (1926–2007) ഒരു ജീവരസതന്ത്രജ്ഞയും ന്യൂട്രീഷണിസ്റ്റും ആയിരുന്നു. ഇന്ത്യൻ കുടുംബങ്ങൾക്കു വേണ്ടി ആദായകരമായ, പോഷകാഹാരങ്ങൾ അവർ വികസിപ്പിച്ചു.
ആർ. രാജലക്ഷ്മി | |
---|---|
ജനനം | 1926 |
മരണം | 2007 |
ദേശീയത | ഇന്ത്യ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജീവരസതന്ത്രം |
ജീവചരിത്രം
തിരുത്തുക1926ൽ കൊല്ലത്താണ് ലക്ഷ്മി രാമസ്വാമി അയ്യർ ജനിച്ചത്. ജി.എസ്.രാമസ്വാമി അയ്യരും മീനാക്ഷിയുമായിരുന്നു, മാതാപിതാക്കൾ[1] അഞ്ചാം വയസ്സിൽ പേരിനോട് രാജ എന്നു ചേർത്തു. അച്ചൻ പോസ്റ്റൽ ഓഡിറ്റ് ആപ്പീസറായിരുന്ന കാരണം അവർ മദ്രാസിലാണ് വളർന്നത്.[2]
രാജലക്ഷ്മി പൂനെയിലെ വാഡിയ കോളേജിൽ നിന്ന് 1945ൽ ഗണിത ശാസ്ത്രത്തിൽ ബിരുദം എടുത്തു. 1945-1948 വരെ കാഞ്ചീപുരത്ത് ശാസ്ത്രം പഠിപ്പിച്ചു. 1949ൽ ലേഡി വെല്ലിംഗ്ടൺ ട്രെയ്നിംഗ് കോളേജിൽ നിന്ന് അദ്ധ്യപന സർട്ടിഫിക്കറ്റ് നേടി. 1951ൽ ശ്രീ സി.വി. രാമകൃഷണനെ വിവാഹം കഴിച്ചു.[3] ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് 1953ൽ തത്ത്വശാസ്ത്രത്തിൽ എം.എ നേടി. 1955ൽ ബറോഡ സർവകലാശാലയിൽ ബയോകെമിസ്ട്രി വകുപ്പ് തലവനായിരുന്നു. 1958ൽ മോണ്ട്രിയാലിലെ മെക്ഗിൽ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ പിഎച്.ഡി നേടി. 18 മാസം കൊൺടാണ് പിഎച്.ഡി നേടി യത്.[3][4]
1960 കളുടേ ആദ്യ പാദത്തിൽ യൂണിസെഫിന്റെ പോഷകാഹാര പദ്ധതി രാജലക്ഷ്മി പരിഷ്കരിക്കുകയും നടാപ്പാക്കുകയുമുണ്ടായി. അന്ന് പോഷ്കാഹാരങ്ങളെ പറ്റി പടിഞ്ഞാറാൻ പുസ്തകങ്ങളെ ഉണ്ടായിരുന്നുള്ളൂ[2]
1960ൽ അവർ കാലിഫോർണിയയിലെ പാലോ ആൾട്ടോയിലേ മകൾക്ക് അരികിലേക്ക് താമസം മാറ്റി. 2001 അവരും ബന്ധുക്കളും വാഷിങ്ങ്ടണിലെ സിയാറ്റിലേക്ക് മാറി. [5] 2007 ജൂണിൽ വൃക്കകളുടെ അസുഖം മൂലം മരിച്ചു. [2]
വ്യക്തി ജീവിതം
തിരുത്തുകരാജലക്ഷ്മി സി.വി.രാമകൃഷ്ണനെയാണ് വിവാഹം ചെയ്തത്. അവർക്ക് രണ്ടു മക്കളാണ്. അവരുടെ മകനാണ് നോബൽ സമ്മാന ജേതാവായ സ്റ്റ്രക്ചറൽ ബയോളജിസ്റ്റ്, വെങ്കടരാമൻ രാമകൃഷ്ണൻ [3]
അവലംബം
തിരുത്തുക- ↑ "R. Rajalakshmi". Twentieth-Century Women Scientists (PDF). 1996. pp. 75–85. Archived from the original (PDF) on 2011-11-07. Retrieved 2017-03-12.
- ↑ 2.0 2.1 2.2 Yount, Lisa (2007). "Rajalakshmi, R.". A to Z of Women in Science and Math, A to Z of Women. New York: Facts on File. ISBN 9781438107950.
- ↑ 3.0 3.1 3.2 Ramakrishnan, V. (8 April 2010). "From Chidambaram to Cambridge: a life in science". The Hindu.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-28. Retrieved 2017-03-12.
- ↑ Coehn, Fiona (24 November 2009). "A Nobel goes to a member of a Seattle scientific family". The Seattle Post-Intelligencer. Retrieved 12 December 2014.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Rajalakshmi, R. "Autobiography of an Unknown Woman." Women Scientists: The Road to Liberation, edited by Derek Richter, pp. 185–210. London: Macmillan, 1982.