കേരളത്തിലെ ഒരു ചിത്രകാരനും വൈജ്ഞാനികസാഹിത്യകാരനും അദ്ധ്യാപകനുമാണ് ആർ. രവീന്ദ്രനാഥ്. ഇദ്ദേഹം രചിച്ച ചിത്രകല ഒരു സമഗ്ര പഠനം എന്ന ഗ്രന്ഥത്തിനു വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്​കാരം ലഭിച്ചിട്ടുണ്ട്.[1] മലയാളരാജ്യം ചിത്രവാരികയുടെ ആർട്ടിസ്‌റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ലളിത കലാ അക്കാദമി അംഗവുമായിരുന്നു.

ആർ. രവീന്ദ്രനാഥ്
ആർ. രവീന്ദ്രനാഥ്
ആർ. രവീന്ദ്രനാഥ്
ജനനം1936
പളളിത്തോട്ടം ,കൊല്ലം
മരണംകൊല്ലം
പൗരത്വംഇന്ത്യൻ
വിദ്യാഭ്യാസംഎം.എ. (പെയിന്റിംഗിംഗ്)
പഠിച്ച വിദ്യാലയംശാന്തിനികേതൻ
ശ്രദ്ധേയമായ രചന(കൾ)ചിത്രകല ഒരു സമഗ്രപഠനം
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്​കാരം 2002 (വൈജ്ഞാനിക സാഹിത്യം)
പങ്കാളിഇന്ദിര
കുട്ടികൾരാജശ്രീ

ജീവിതരേഖ

തിരുത്തുക

കൊല്ലത്ത് പളളിത്തോട്ടത്ത് 1936 ൽ ജനിച്ചു. അച്ഛൻ പി. രാമകൃഷ്ണനും അമ്മ ദേവയാനിയുമാണ്. എസ്.എൻ.കോളേജിലായിരുന്നു ബിരുദപഠനം. വിവിധ വാരികകളിൽ ചിത്രകാരനായിരുന്നു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കൊൽക്കത്ത രവീന്ദ്രഭാരതി യൂണിവേഴ്സിറ്റിയിൽ നിന്ന് പെയിന്റിംഗിൽ ബിരുദാനന്തര ബിരുദം നേടി. കേരളത്തിൽ ആദ്യമായി ചിത്രകലയുടെ എം.എ. ഡിഗ്രി നേടിയത്‌ രവീന്ദ്രനാഥാണ്‌.[2] കൊല്ലം ഗവ.ഗേൾസ് ഹൈസ്​കൂൾ അദ്ധ്യാപകനായി വിരമിച്ചു. 1990ൽ 'രബീന്ദ്രകലാലയം' എന്ന പേരിൽ സ്വന്തമായി ചിത്രകലാപരിശീലനക്കളരി തുടങ്ങി. 1991ൽ മാവേലിക്കര രവിവർമ്മ ഫൈൻ ആർട്‌സ് കോളേജിൽ ഗസ്റ്റ് അധ്യാപകനായി. 'ചിത്രകലയിൽ ഒരു സമഗ്രപഠനം' എന്ന അദ്ദേഹത്തിന്റെ പുസ്തകം വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.

2017 ജൂൺ 26 ന് അന്തരിച്ചു.[3]

പുരസ്​കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്​കാരം[4][5]
  • ലളിത കലാ അക്കാദമി അവാർഡ് (1973)
  1. http://www.keralasahityaakademi.org/ml_aw7.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-02. Retrieved 2011-12-25.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-01. Retrieved 2017-07-02.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  5. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=ആർ._രവീന്ദ്രനാഥ്&oldid=3801500" എന്ന താളിൽനിന്ന് ശേഖരിച്ചത്