കൊട്ടാരക്കര ഇടക്കിടം ഗ്രാമത്തിൽ 1927 ൽ ജനിച്ചു. അച്ഛൻ കെ.രാമൻ. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1951 ൽ അദ്വൈതവേദാന്തത്തിൽ ശിരോമണിപരീക്ഷ പാസായി. കേരള സർവ്വകലാശാലയിൽ നിന്ന് എം.എ, പി.എച്ച്.ഡി ബിരുദങ്ങൾ സമ്പാദിച്ചു. പട്ടാമ്പിയിലും തിരുവനന്തപുരത്തും സംസ്കൃത കോളേജുകളിൽ വേദാന്ത പ്രൊഫസറും ആക്ടിങ്ങ് പ്രിൻസിപ്പളുമായി സേവനമനുഷ്ഠിച്ചു. തിരുപ്പതിയിലും പുരിയിലും കേന്ദ്രീയ സംസ്കൃത വിദ്യാപീഠങ്ങളിൽ പ്രിൻസിപ്പളായും കേരള സർവ്വകലാശാല സംസ്കൃതം വകുപ്പിൽ പ്രൊഫസറായും കേരള യൂണിവേഴ്സിറ്റി വേദാന്ത പഠനകേന്ദ്രത്തിൻ്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.

The concept of Sath in Adwatavedantha, ശ്രീനാരായണ ഗുരുവിൻ്റെ ദർശനമാലയുടെ ഇംഗ്ലീഷ് - ഹിന്ദി - മലയാള വ്യാഖ്യാനം, വേദാന്തദർശനം തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികൾ.


ഇടക്കിടം ശ്രീശങ്കരവിദ്യാപീഠത്തിൻ്റെ രക്ഷാധികാരിയായിരുന്ന ഇദ്ദേഹത്തിന് വിശ്വസംസ്കൃതപ്രതിഷ്ഠാനം കോട്ടക്കൽ നടന്ന വാർഷിക സമ്മേളനത്തിൽ പണ്ഡിതരത്നം നൽകി ആദരിച്ചു.


[1]

  1. കേരളസംസ്കൃതവിജ്ഞാനകോശം - ഡോ.പൂവറ്റൂർ. എൻ. രാമകൃഷ്ണപിള്ള, കറൻ്റ് ബുക്സ് ഫെബ്രുവരി 2006
"https://ml.wikipedia.org/w/index.php?title=ആർ._കരുണാകരൻ&oldid=3758090" എന്ന താളിൽനിന്ന് ശേഖരിച്ചത്