ആർ. ഉമാനാഥ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

സി.പി.എം മുൻ പോളിറ്റ് ബ്യൂറോ അംഗവും തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും സി.ഐ.ടി.യു അഖിലേന്ത്യാ നേതാവാവുമായിരുന്നു ആർ. ഉമാനാഥ്. (1922 - 21 മേയ് 2014).

ആർ. ഉമാനാഥ്
മണ്ഡലംനാഗപട്ടണം നിയമസഭാമണ്ഡലം, പുതുക്കോട്ട ലോക്സഭാ മണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം1922
കേരളം
മരണം2014 മേയ് 21
ചെന്നൈ
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം
പങ്കാളിപാപ്പ ഉമാനാഥ്
കുട്ടികൾയു. വാസുകി, യു. നിർമൽറാണി
വസതിചെന്നൈ

ജീവിത രേഖ

തിരുത്തുക

1922ൽ കാസർകോട് ജില്ലയിലെ കർണാടക അതിർത്തിയിൽ ജനിച്ച ഉമാനാഥ് കുട്ടിക്കാലത്ത് തലശ്ശേരിയിലേക്ക് കുടുംബത്തോടൊപ്പം എത്തിയശേഷമാണ് കോഴിക്കോട്ടേക്ക് വരുന്നത്. ഗണപത് സ്കൂളിലായിരുന്നു പഠനം. ഇന്റർമീഡിയറ്റ് പഠനം ക്രിസ്ത്യൻ കോളജിലും. ഉന്നത വിദ്യാഭ്യാസം നേടാൻ ചിദംബരം അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽ ചേരുന്നതിനാണ് തമിഴ്നാട്ടിലെത്തുന്നത്. എ.കെ.ജിയാണ് ഉമാനാഥിനെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നത്. അണ്ടർഗ്രൗണ്ട് പ്രവർത്തനങ്ങൾക്കാണ് ആദ്യം നിയോഗിച്ചത്. 1940ൽ മദ്രാസ് ഗൂഢാലോചന കേസിൽ പി. രാമമൂർത്തിക്കൊപ്പം അറസ്റ്റുചെയ്യപ്പെട്ടു. തിരുച്ചിയിൽ തൊഴിലാളികളെ സംഘടിപ്പിച്ചാണ് അദ്ദേഹം ട്രേഡ് യൂനിയൻ രംഗത്തേക്ക് വരുന്നത്. സി.ഐ.ടി.യു രൂപവത്കരിച്ചപ്പോൾ തമിഴ്നാട് ഘടകത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി. അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. തമിഴ്നാട് സി.പി.എം സംസ്ഥാന സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ച അദ്ദേഹം ചണ്ഡിഗഢിൽ നടന്ന 15ാം പാർട്ടി കോൺഗ്രസിലാണ് പി.ബി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ദൽഹിയിൽ നടന്ന 18ാം പാർട്ടി കോൺഗ്രസുവരെ ആ സ്ഥാനത്ത് തുടർന്നു.[1]തമിഴ്നാട് നിയമ സഭയിലേക്ക് 1970ലും 77 ലും നടന്ന തെരഞ്ഞെടുപ്പുകളിലേക്ക് നാഗപ്പട്ടണത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നു നാലും ലോക്സഭകളിൽ പുതുച്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു.

ഭാര്യ പാപ്പ ഉമാനാഥ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായ മകൾ യു. വാസുകി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്.

  1. http://www.madhyamam.com/news/161503/120405
"https://ml.wikipedia.org/w/index.php?title=ആർ._ഉമാനാഥ്&oldid=2347333" എന്ന താളിൽനിന്ന് ശേഖരിച്ചത്