പ്രതിദിനം മനുഷ്യശരീരം പ്രവർത്തിക്കുന്നതിന് വൈദ്യശാസ്ത്രലോകം നിഷ്കർഷിക്കുന്ന പോഷകമൂല്യമാണ് ആർ.ഡി.എ അഥവാ റെക്കമെൻഡഡ് ഡെയ്ലി അലവൻസ്. മാംസ്യം, അമിനോഅമ്ലങ്ങൾ, ജീവകങ്ങൾ, ധാതുക്കൾ എന്നിവ എത്ര അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഇത് കാണിച്ചുതരുന്നു. ഗ്രാം, മില്ലീ ഗ്രാം, മൈക്രോഗ്രാം എന്നീ യൂണിറ്റുകളിലാണ് ഇത് പ്രസ്താവിക്കുന്നത്. പോഷകങ്ങളും പ്രതിദിനആവശ്യവും താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു.[1]

പോഷകം പ്രതിദിന അളവ്
മാംസ്യം
മുതിർന്നവരിൽ

പുരുഷൻ- 1 g/kg
സ്ത്രീ- 1 g/kg

കുട്ടികൾ

ശിശുക്കൾ- 2.4 g/kg
പത്തുവയസ്സുള്ള കുട്ടികൾ- 1.75 g/kg
ആൺകുട്ടികൾ- 1.6 g/kg
പെൺകുട്ടികൾ- 1.4 g/kg

ഗർഭിണികളിലും മുലയൂട്ടുന്നവരിലും

ഗർഭിണികൾ- 2 g/kg
മുലയൂട്ടുന്നവർ- 2.5 g/kg

  1. Textbook of Biochemistry for medical students, DM Vasudevan, Sreekumari. S, Jaypee medical publishers , New Delhi, page: 515
"https://ml.wikipedia.org/w/index.php?title=ആർ.ഡി.എ&oldid=1698586" എന്ന താളിൽനിന്ന് ശേഖരിച്ചത്