ആർ.എൽ. ഭാട്ട്യ
അർ . എൽ. ഭാട്ട്യ എന്ന രഘുനന്ദൻ ലാൽ ഭാട്ട്യ 23 ജൂൺ 2004 മുതൽ 10 ജൂലൈ 2008 വരെ കേരളത്തിന്റെ ഗവർണ്ണറായിരുന്നു. 10 July 2008 to 28 June 2009 വരെ ബിഹാറിന്റെ ഗവർണ്ണറായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ദേവി ഭാട്ട്യയും അറൂറാമൽ ഭാട്ട്യയും ആയിരുന്നു അർ . എൽ. ഭാട്ട്യയുടെ മാതാപിതാക്കൾ. പഞ്ചാബിലെ അമൃതസറിലാണ് അദ്ദേഹം ജനിച്ചത്. ഇന്നത്തെ പാകിസ്താനിലുള്ള ലഹോറിലെ പഞ്ചാബ് സർവ്വകലാശാലയിലാണ് അദ്ദേഹം തന്റെ ബിരുദം നേടിയത്. ഇവിടെനിന്ന് അദ്ദേഹം എൽ. എൽ. ബി എടുത്തു.
1972ൽ അദ്ദേഹം അമൃതസർ പാർലിമെന്റ് മണ്ഡലത്തിൽനിന്നും ലോക്‌സഭയിലേയ്ക്കു കോൺഗ്രസ്സ് പാർട്ടി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 1980, 1985, 1992, 1996,1999 എന്നീ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം പാർലിമെന്റ് അംഗമായി. അദ്ദേഹം July 1992 until 1993 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു.
1983 to 1990 വരെ ഇന്ത്യ ബൾഗേറിയ സൗഹൃദ സൊസൈറ്റിയുടെ ചെയർമാൻ ആയിരുന്നു. 1981 to 1983 വരെ അദ്ദേഹം All India Peace & Solidarity organizationന്റെ ഉപ അദ്ധ്യക്ഷനായിരുന്നു. 1983 to 1984 വർഷങ്ങളിൽ Friends of Soviet Union ന്റെ ഉപാദ്ധ്യക്ഷനായി സേവനം അനുഷ്ടിച്ചു.
2004ൽ സിക്കന്ദർ ഭക്തിന്റെ നിര്യാണത്തിനുശേഷം അദ്ദേഹം കേരളത്തിന്റെ ഗവർണ്ണറായി ചുമതലയേറ്റു. നാലു വർഷത്തിനുശേഷം അദ്ദേഹം ബിഹാർ ഗവർണ്ണറായി. 2009ൽ അദ്ദേഹം ഭരണരംഗത്തിൽനിന്നും ഒഴിഞ്ഞ് സ്വകാര്യജീവിതം നയിച്ചുവരുന്നു. [1] He was sworn in on 10 July 2008.[2]
2021 മെയ് 14 ന് 99 -ആം വയസ്സിൽ മരണമടഞ്ഞു [3]
അവലംബം
തിരുത്തുക- ↑ "R.S. Gavai is new Kerala Governor" Archived 2008-06-30 at the Wayback Machine., The Hindu, 27 June 2008.
- ↑ "New Governor R. L. Bhatia Sworn-in" Archived 2008-08-04 at the Wayback Machine., PatnaDaily.com, 10 July 2008.
- ↑ https://www.hindustantimes.com/cities/chandigarh-news/exunion-minister-rl-bhatia-dies-of-covid-19-in-amritsar-101621054803028.html