ആർമി മെഡിക്കൽ കോർപ്പ്സ് സ്ഥാപക ദിനം
വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയവരും ബിരുദാനന്തര പഠനം നടത്തിയിട്ടുള്ളവരുമാണ് ഈ വിഭാഗത്തിന്റെ ചുമതലകൾ നിർവഹിക്കുന്നത്. നഴ്സിംഗിൽ പരിശീലനവും ബിരുദം ഉള്ളവരും ആർമി മെഡിക്കൽ പരിശീലന കേന്ദ്രങ്ങളിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ജവാൻമാരും ഇവരെ സഹായിക്കുന്നു. സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥൻമാരുടെയും ജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണം, സായുധ സേനയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവരുടെ വൈദ്യ പരിശോധന, യുദ്ധ മുന്നണിയിൽ അപായം സംഭവിക്കുന്നവരുടെ ശുശ്രൂഷ തുടങ്ങിയ സേവനങ്ങൾ ഈ വിഭാഗം നിർവഹിക്കുന്നു. ഈ വിഭാഗക്കാരെ ആദരിച്ചുകൊണ്ടാണ് ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം ആചരിക്കുന്നത്.