ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി
ഇന്ത്യയിലെ ആദ്യത്തേയും, ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമാണ് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി. കുന്നംകുളം നഗരസഭയിലെ ആർത്താറ്റ് ഭാഗത്ത് ഈ പള്ളി സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ് ആർത്താറ്റിലെ പള്ളി. [1]
ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Arthat, Kunnamkulam, India |
നിർദ്ദേശാങ്കം | 10°37'58"N - 76°3'29"E |
മതവിഭാഗം | Malankara Orthodox Syrian Church |
ജില്ല | Thrissur |
പ്രവിശ്യ | Kerala |
രാജ്യം | ഇന്ത്യ |
സംഘടനാ സ്ഥിതി | Cathedral |
വെബ്സൈറ്റ് | http://arthatcathedral.org/ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Church |
വാസ്‌തുവിദ്യാ മാതൃക | Kerala Architecture |
മുഖവാരത്തിന്റെ ദിശ | West |
ചരിത്രം
തിരുത്തുകകേരളത്തിന്റെ ആദ്യകാലത്തിലെ വ്യാപാര കേന്ദ്രങ്ങളിലെ പ്രധാനിയായിരുന്നു ചാട്ടുകുളങ്ങര. ചാട്ടുകുളങ്ങര കമ്പോളത്തിൽ നിന്നും ചരക്കുകൾ മുസ്സിരീസ്സ്, പൊന്നാനി തുടങ്ങിയ തുറമുഖങ്ങളിലേക്ക് ജലമാർഗ്ഗം ചാട്ടുകൾ (ചെറുവള്ളങ്ങൾ) വഴി എത്തിച്ചിരുന്നു. ചാട്ടുകുളങ്ങര പ്രദേശത്ത് ജൂതന്മാർ വസിച്ചിരുന്നു. പിന്നീട് തോമാശ്ലീഹായുടെ വരവിൽ ഈ പ്രദേശത്ത് ക്രൈസ്തവ സമൂഹം രൂപപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്.
1789ലെ ടിപ്പു പടയോട്ടത്തിൽ ഓലമേഞ്ഞ ഈ പള്ളി തീവെയ്ക്കപ്പെട്ടു. കൂടാതെ പള്ളിയുടെ മദ്ബഹായിൽ വച്ച് വൈദികനെയും മറ്റ് 19 പേരെ വധിക്കുകയും ചെയ്തു എന്നു പറയുന്നു. പിന്നീട് അൾത്താര ഭാഗം കൊല നടന്ന സ്ഥലത്ത് നിന്നും അൽപ്പം മാറി പുതുക്കിപണിതു. അതിനാൽ പള്ളിയെ വെട്ടി മുറിച്ച പള്ളി എന്നും വിളിക്കുന്നു.[1]
- ↑ 1.0 1.1 "St.Marys Orthodox Syrian Cathedral, Arthat". Orthodox Syrian Progressive Party, Kunnamkulam. Archived from the original on 2020-09-25. Retrieved 2020-03-01.