ആൻ ഹാതവേയുടെ കോട്ടേജ്
പന്ത്രണ്ട് മുറികളുള്ള ഒരു ഫാം ഹൗസാണ് ആൻ ഹാതവേയുടെ കോട്ടേജ്. വില്യം ഷേക്സ്പിയറുടെ ഭാര്യ ആൻ ഹാതവേ, സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിന് 1 മൈൽ (1.6 കിലോമീറ്റർ) പടിഞ്ഞാറുള്ള ഇംഗ്ലണ്ടിലെ വാർവിക്ഷയറിലെ ഷോട്ടറി ഗ്രാമത്തിൽ കുട്ടിക്കാലത്ത് താമസിച്ചിരുന്ന വിശാലവും നിരവധി കിടപ്പുമുറികളുമുള്ള ഈ വീട് ഇപ്പോൾ വിപുലമായ പൂന്തോട്ടങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു.
Anne Hathaway's Cottage | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വിലാസം | Shottery, Warwickshire, England |
നിർദ്ദേശാങ്കം | 52°11′26″N 1°43′53″W / 52.19065°N 1.7315°W |
ഉടമസ്ഥത | Shakespeare Birthplace Trust |
സാങ്കേതിക വിവരങ്ങൾ | |
Structural system | Timber framing |
വെബ്സൈറ്റ് | |
www |
വീടിന്റെ ആദ്യകാല ഭാഗം പതിനഞ്ചാം നൂറ്റാണ്ടിനു മുൻപും ഉയർന്ന ഭാഗം പതിനേഴാം നൂറ്റാണ്ടിലുമാണ് നിർമ്മിച്ചത്. ഷേക്സ്പിയറുടെ കാലത്ത് ഈ വീട് ഹ്യൂലാൻഡ്സ് ഫാം എന്നറിയപ്പെട്ടിരുന്നു. കൂടാതെ 90 ഏക്കറിലധികം (36 ഹെക്ടർ) ഭൂമിയിലായിരുന്നു വീട് സ്ഥിതിചെയ്തിരുന്നത്. കോട്ടേജ് എന്ന് വിളിക്കുന്നത് ശരിക്കും ഒരു തെറ്റായ നാമമാണ്. കാരണം ഈ കോട്ടേജ് സാധാരണ അർത്ഥമാക്കുന്നതിനേക്കാൾ വളരെ വലുതാണ്. ഈ കാലഘട്ടത്തിലെ പല വീടുകളിലെയും പോലെ, ശൈത്യകാലത്ത് വീട്ടിൽ ഉടനീളം ചൂട് പരത്തുന്നതിന് ഒന്നിലധികം ചിമ്മിനികൾ കാണപ്പെടുന്നതിൽ ഏറ്റവും വലിയ ചിമ്മിനി പാചകത്തിനായി ഉപയോഗിക്കുന്നു. പ്രാദേശിക ട്യൂഡർ വാസ്തുവിദ്യയുടെ സാധാരണ കാണാവുന്ന തടി ഫ്രെയിമിംഗും ഇതിലുണ്ട്.
ഹാത്ത്വേയുടെ പിതാവിന്റെ മരണശേഷം, ഈ കോട്ടേജ് അവരുടെ സഹോദരൻ ബാർത്തലോമ്യൂവിന്റെ ഉടമസ്ഥതയിലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അത് വിൽക്കാൻ നിർബന്ധിതരാകുകയും 1846 വരെ ഹാത്ത്വേ കുടുംബത്തിന്റെതായിരുന്ന കോട്ടേജ് വില്ക്കുകയും ചെയ്തു. എന്നിരുന്നാലും, 1892-ൽ ഷേക്സ്പിയർ ജന്മസ്ഥല ട്രസ്റ്റ് ഏറ്റെടുത്തപ്പോഴും ഇത് കുടിയാന്മാരായി അവർ കൈവശപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇത് കൂട്ടിച്ചേർക്കലുകൾക്കും മാറ്റങ്ങൾക്കും വിധേയമായി. 1969-ൽ കോട്ടേജ് തീപ്പിടുത്തത്തിൽ ഗുരുതരമായി തകർന്നെങ്കിലും ട്രസ്റ്റ് പുനഃസ്ഥാപിച്ചു.[1]ഇത് ഇപ്പോൾ ഒരു മ്യൂസിയമായി പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു.
പകർപ്പുകൾ
തിരുത്തുകആൻ ഹാത്ത്വേയുടെ കോട്ടേജിന്റെ പൂർണ്ണ വലിപ്പത്തിലുള്ള പകർപ്പുകൾ ലോകമെമ്പാടും നിർമ്മിച്ചിട്ടുണ്ട്:
- ബെഡ്ഫോർഡേൽ, വെസ്റ്റേൺ ഓസ്ട്രേലിയ, ഓസ്ട്രേലിയ
- ഇംഗ്ലീഷ് ഇൻ , വിക്ടോറിയ, ബ്രിട്ടീഷ് കൊളംബിയ, കാനഡ. കോട്ടേജ് പൊളിച്ചുമാറ്റി.
- ഒഡെസ കോളേജ്, ടെക്സസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്
- സ്റ്റൗണ്ടൻ, വിർജീനിയ[2][3]
- വെസിംഗ്ടൺ സ്പ്രിംഗ്സ്, സൗത്ത് ഡക്കോട്ട, യുണൈറ്റഡ് സ്റ്റേറ്റ്സ് [4]
ആൻ ഹാത്ത്വേയുടെ കോട്ടേജും പൂന്തോട്ടവും
തിരുത്തുക-
History Play
by Jane Lawrence -
Titania and Bottom
by Gemma Smith -
King Lear
by Eve Pomerantz -
Falstaff, What is Honour
by Niels Helvig Thorsen -
Hamlet: What Wilt Thou Do For Her
by Michele Firpo-Cappiello -
Brutus
by Isaac Graham -
Garden path
-
Garden path
അവലംബം
തിരുത്തുക- ↑ "Anne Hathaway's Cottage". Shakespeare Birthplace Trust.
- ↑ "Hathaway Cottage Could Help Staunton Bring in Cash". WHSV-TV. Archived from the original on 2019-06-27. Retrieved 26 June 2012.
- ↑ "Welcome - Anne Hathaway Cottage Tea Room". Anne Hathaway Cottage Tea Room.
- ↑ "Shakespeare Garden & Anne Hathaway Cottage". 30 March 2015.