ആൻ സെറിഡ്‌വെൻ റീസ് (ജീവിതകാലം: ജൂലൈ 9, 1874 - ഒക്ടോബർ 19, 1905) ന്യൂജേഴ്‌സിയിൽ വൈദ്യശാസ്ത്രം പരിശീലിച്ചിരുന്ന വെൽഷ്‌കാരിയായ വൈദ്യനായിരുന്നു. ഇംഗ്ലീഷ്:Anne Ceridwen Rees

ആൻ സെറിഡ്‌വെൻ റീസ്

ജീവിതരേഖ

തിരുത്തുക

ആനി സെറിഡ്‌വെൻ റീസ് ജനിച്ചത് കാർമാർത്തൻഷെയറിലെ പെൻട്രെഗ്വെൻലൈസിലാണ്. അവളുടെ മാതാപിതാക്കൾ എഡ്വിനും മേരി ഇ. റീസും ആയിരുന്നു; അവളുടെ അമ്മ സാഹിത്യ വൃത്തങ്ങളിൽ ഡിഫ്രിൻഫെർച്ച് എന്നും അറിയപ്പെട്ടിരുന്നു.[1] അവൾ ഗ്വിൻഫ്രിൻ അക്കാദമിയിൽ പഠനത്തിന് ചേർന്നു, അവിടെ അവൾ വാറ്റ്‌സിൻ വൈനിനൊപ്പം പഠിച്ചു. 1892- ൽ ന്യൂയോർക്ക് ഇൻഫർമറിയിലെ വുമൺസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ പരിശീലനം നേടുന്നതിനായി അവൾ അമേരിക്കയിലേക്ക് താമസം മാറി. 1898-ൽ അവൾ MD നേടി. [2]

അവളുടെ അമ്മായിക്കും അമ്മാവനുമൊപ്പമാണ് താമസിച്ചിരുന്ന ആൻ, കൂടാതെ അവളുടെ ഹ്രസ്വമായ കരിയറിൽ ന്യൂജേഴ്‌സിയിലെ യൂണിയൻ ഹില്ലിൽ ഒരു മെഡിക്കൽ പരിശീലനം നടത്തിയിരുന്നു. അനുസ്മരണക്കുറിപ്പുകളിൽ അവളുടെ വൈദ്യശാസ്ത്ര പരീശീലനാണ് അവളുടെ നേരത്തെയുള്ള മരണത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു: "വർഷങ്ങൾ നീണ്ട കഠിനാധ്വാനത്താൽ അവളുടെ ശരീരഘടന, നശിച്ചുപോയതായിരുന്നു എന്ന് തെളിയിച്ചു." [3]

1905-ൽ [4] -ആം വയസ്സിൽ ന്യൂമോണിയ ബാധിച്ചാണ് റീസ് മരിച്ചത്. അവളുടെ ശവസംസ്‌കാര ശുശ്രൂഷകൾ ന്യൂജേഴ്‌സിയിൽ വെൽഷ് ഭാഷയൈലും ഇംഗ്ലീഷിലും നടത്തി. [5] ആൻ സെറിഡ്‌വെൻ റീസിന്റെ സ്മരണയ്ക്കായി "ആൻ" എന്ന പേരിൽ ഒരു കവിത 1906 [6] ൽ പ്രസിദ്ധീകരിച്ചു.

റഫറൻസുകൾ

തിരുത്തുക
  1. D. R. Lewis, "The Late Anne C. Rees, M. D. (Ceridwen)" The Cambrian 25(12)(December 1905): 543-544.
  2. "Women Doctors Graduate; Robert Olyphant Confers Degrees on Eighteen New Physicians" New York Times (May 27, 1898): 7.
  3. D. R. Lewis, "The Late Anne C. Rees, M. D. (Ceridwen)" The Cambrian 25(12)(December 1905): 543-544.
  4. "Obituary Notes" Medical Record (W. Wood 1905): 745.
  5. D. R. Lewis, "The Late Anne C. Rees, M. D. (Ceridwen)" The Cambrian 25(12)(December 1905): 543-544.
  6. G., "Ann" Cymru: cylchgrawn misol i ymdrin â hanes, llenyddiaeth cân, celf ac addysg Cymru 31(183)(October 1906): 169.
"https://ml.wikipedia.org/w/index.php?title=ആൻ_സെറിഡ്‌വെൻ_റീസ്&oldid=3940239" എന്ന താളിൽനിന്ന് ശേഖരിച്ചത്