ആൻ അമേരിക്കൻ ട്രാജഡി
ആൻ അമേരിക്കൻ ട്രാജഡി (1931) ജോസഫ് വോൺ സ്റ്റെർൻബെർഗ് സംവിധാനം ചെയ്ത ഒരു പ്രീ-കോഡ് ഡ്രാമ ചലച്ചിത്രമാണ്. പാരമൗണ്ട് പിക്‌ചേഴ്‌സ് ആണ് ഇത് നിർമ്മിച്ച് വിതരണം ചെയ്തത്. തിയോഡോർ ഡ്രെയ്‌സറുടെ 1925-ലെ നോവലായ ആൻ അമേരിക്കൻ ട്രാജഡിയും 1926-ലെ അതിൻറെ നാടകാവിഷ്‌കാരവും അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിക്കപ്പെട്ടത്. 1906-ൽ ന്യൂയോർക്കിലെ ബിഗ് മൂസ് തടാകത്തിൽ വെച്ച് ചെസ്റ്റർ ഗില്ലെറ്റ് നടത്തിയ ഗ്രേസ് ബ്രൌൺ എന്ന വനിതയുടെ ചരിത്രപരമായ ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കിയുള്ളതാണിത്.[1] 1951-ൽ പാരാമൗണ്ട് പിക്ചേർസ് റിലീസ് ചെയ്ത എ പ്ലേസ് ഇൻ ദി സൺ എന്ന സിനിമയും നോവലിനെ ആസ്പദമാക്കിയാണ് നിർമ്മിക്കപ്പെട്ടത്.
ആൻ അമേരിക്കൻ ട്രാജഡി | |
---|---|
പ്രമാണം:Film Poster for An American Tragedy.jpg | |
സംവിധാനം | ജോസഫ് വോൺ സ്റ്റെർൻബെർഗ് |
നിർമ്മാണം | ജോസഫ് വോൺ സ്റ്റെർൻബെർഗ് |
തിരക്കഥ | സാമുവൽ ഹോഫെൻസ്റ്റീൻ |
അഭിനേതാക്കൾ | ഫിലിപ്സ് ഹോംസ് സിൽവിയ സിഡ്നി ഫ്രാൻസെസ് ഡീ |
സംഗീതം | ജോൺ ലീപോൾഡ് റാൽഫ് റൈഞ്ചർ |
ഛായാഗ്രഹണം | ലീ ഗാർമെസ് |
സ്റ്റുഡിയോ | പാരമൌണ്ട് പിക്ചേർസ് |
വിതരണം | പാരമൌണ്ട് പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 96 മിനിട്ടുകൾ |
അവലംബം
തിരുത്തുക- ↑ The American Film Institute Catalog Feature Films: 1931-1940 by the American Film Institute, c. 1993