ഒരു ഇന്ത്യൻ ഫീൽഡ് അത്‌ലറ്റാണ് ആൻസി സോജൻ. 2022-ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജംപിൽ വെള്ളി മെഡൽ നേടി. 6.63 മീറ്റർ ചാടിയാണ് രണ്ടാം സ്ഥാനം നേടിയത്.[1] തൃശൂർ നാട്ടിക സ്വദേശിയാണ്. നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽനിന്നാണ് കായികരംഗത്ത് പരിശീലനത്തിനിറങ്ങിയത്. തൃശൂർ സെൻറ് തോമസ് കോളജിൽ ഡിഗ്രി വിദ്യാർഥിയാണ്. സോജൻ-ജാൻസി എന്നിവരാണ് മാതാപിതാക്കൾ.

ആൻസി സോജൻ
വ്യക്തിവിവരങ്ങൾ
ദേശീയതഇന്ത്യ
ജനനം (2001-03-01) 1 മാർച്ച് 2001  (23 വയസ്സ്)
Sport
കായികയിനംഅത്‌ലെറ്റിക്സ്
  1. https://www.thehindu.com/sport/athletics/hangzhou-asian-games-long-jumper-ancy-sojan-follows-her-own-process-to-achieve-success/article67373531.ece
"https://ml.wikipedia.org/w/index.php?title=ആൻസി_സോജൻ&oldid=3978902" എന്ന താളിൽനിന്ന് ശേഖരിച്ചത്