ആൻമേരി ഷിമ്മൽ
ഇസ്‌ലാമിനെയും സൂഫിസത്തെയും കുറിച്ച് ധാരാളം എഴുതുകയും വിശ്രുതരായ സൂഫികളെയും അവരുടെ ആശയപ്രപഞ്ചങ്ങളെയും പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്ത വിഖ്യാത എഴുത്തുകാരിയാണ് ആൻമേരി ഷിമ്മൽ(7 ഏപ്രിൽ 1922 – 26 ജനുവരി 2003) .ജർമ്മനിയിലെ എർഫർട്ടിൽ ഉയർന്ന സംസ്കാരമൂല്യങ്ങൾ സൂക്ഷിക്കുന്ന ഒരു കൃസ്ത്യൻ പ്രൊട്ടസ്റ്റന്റ് കുടംബത്തിൽ 1922 ഏപ്രിൽ 7 നാണ് അവർ ജനിക്കുന്നത്. പിതാവ് പോൾ ജർമ്മനിയിലെ ഒരു തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനും മാതാവായ അന്ന പ്രമുഖവ്യാപാരകുടുംബത്തിൽ അംഗവുമായിരുന്നു. പിതാവിന്റെയും മാതാവിന്റെയും വാൽസല്യവും സ്നേഹപരലാളനകളും അവരെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. സാഹിത്യവും കവിതയും ചർച്ച ചെയ്യുന്ന കുടുംബപശ്ചാത്തലം അവരുടെ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചു.പതിനഞ്ചാം വയസ്സിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ഒരു പ്രൈവറ്റ് കമ്പനിയിൽ ആറു മാസത്തോളം ജോലി ചെയ്തെങ്കിലും പഠന,വിദ്യാഭ്യാസ മേഖലയിലെ താൽപ്പര്യം ആ ജോലിയുപേക്ഷിക്കാൻ നിർബന്ധിതയാക്കി.യൂറോപ്പിൽ നാസി ആധിപത്യത്തിന്റെ അവസാനകാലത്ത് 1939 ൽ ബെർലിൻ സർവകലാശാലയിൽ വിദ്യാർത്ഥിയായി ചേർന്നു.യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപികനായ ഹാൻസ് ഹെൻറി ഷെയ്ഡർ അവരെ വളരെയധികം സ്വാധീനിക്കുകയും മൗലാനാ ജലാലുദ്ദീൻ റൂമിയുടെ പ്രധാന കൃതികളിലൊന്നായ ദീവാനെ ശംസ് തബ് രീസ് പഠിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. 1941ൽ നവംബറിൽ മധ്യകാലഘട്ടങ്ങളിൽ ഈജിപ്തിലെ ഖലീഫമാരുടെയും ഖാദിയുടെയും പദവി എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. അന്ന് അവരുടെ പ്രായം കേവലം പത്തെമ്പത് വയസ്സ് മാത്രമായിരുന്നു. അധികം താമസിയാതെ ജർമൻ വിദേശകാര്യ ഓഫീസ് അവർ ജോലിയിൽ പ്രവേശിച്ചു, അവിടെയുള്ള ഒഴിവുസമയങ്ങളിൽ തൻെറ അക്കാദമിക് പഠനം തുടരുന്നു കൊണ്ടിരുന്നു. യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം, 1945 മെയ് മാസത്തിൽ, ഒരു ജർമ്മൻ വിദേശ സേവന പ്രവർത്തകയെന്ന നിലയിൽ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചതിന് യുഎസ് അധികൃതർ അവളെ മാസങ്ങളോളം വീട്ടുതടങ്കലിലാക്കി. പക്ഷേ കുറച്ച് കാലം കഴിഞ്ഞപ്പോൾ നാസികളുമായി അവർക്ക് ബന്ധമില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് അവരെ വിട്ടയച്ചു. 1946 ൽ, ഇരുപത്തിമൂന്നാം വയസ്സിൽ, ജർമ്മനിയിലെ മാർബർഗ് സർവകലാശാലയിൽ അറബി,ഇസ്ലാമിക് പഠനങ്ങളുടെ പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. 1950 കളിൽ അവർ വിവാഹിതരായെങ്കിലും വൈവാഹിക ജീവിതം പരാജയമായിരുന്നു.താമസിയാതെ അവർ അക്കാദമിക് പഠനങ്ങളിലേക്ക് തന്നെ മടങ്ങി. 1954 ൽ മതങ്ങളുടെ ചരിത്രത്തിൽ മാർബർഗിൽ സർവ്വകലാശാലയിൽ നിന്ന് രണ്ടാമത്തെ ഡോക്ടറേറ്റ് നേടുകയും തുർക്കിയിലെ അങ്കാറ സർവ്വകലാശാലയിൽ മതചരിത്ര വകുപ്പിൽ പ്രഫസറായി നിയമിതയായത് ഷിമ്മിലിൻെറ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.തുർക്കുടെ തലസ്ഥാനമായ അങ്കാറ സർവ്വകലാശാലയിൽ ചേർന്നതോടെ ഇസ്ലാമിക പാരമ്പര്യത്തിലെ സൂഫികളുടെ ആത്മജ്ഞാനനിർഭരമായ കവിതകളുടെ സൗന്ദര്യാത്മകമായ ആശയലോകങ്ങളെയും കുറിച്ചുള്ള പഠനത്തിനും അവർ ജീവിതം സമർപ്പിച്ചു.ഏകദേശം പതിമൂന്ന് വർഷം നീണ്ട തുർക്കിയിലെ ജീവിതത്തിൻെറ ശേഷിപ്പാണ് അവരുടെ മിക്ക രചനകളും.റൂമിയെ കുറിച്ചും ഇഖ്ബാലിനെ കുറിച്ചും അവർ അഗാധമായി അറിയുകയും പഠിക്കുകയും ചെയ്യുന്നത് അവിടെ വെച്ചാണ്. 1967 ൽ അവർ അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ ഇന്തോ-മുസ്‌ലിം പഠന പരിപാടി ഉദ്ഘാടനത്തിന്നായി ക്ഷണിക്കപ്പെട്ടു.ആ യാത്ര അവരുടെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രവേശനമായിരുന്നു. അടുത്ത ഇരുപത്തിയഞ്ച് വർഷം ഹാർവാർഡ് യൂനിവഴ്സിറ്റിയിലെ ഫാക്കൽറ്റിയിൽ തുടർന്നു. ഹാർവാർഡ് യൂനിവഴ്സിറ്റിയിൽ ജോലി ചെയ്യുമ്പോൾ ഷിമ്മൽ പലപ്പോഴും ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ ലൈബ്രറികളും മ്യൂസിയങ്ങളും സന്ദർശിക്കുകയും അവിടെയുള്ള പൗരാണിക കയ്യെഴുത്ത് പ്രതികളും രേഖകളും പരിശോധിക്കുകയും അവയുടെ കാലഗണന നിശ്ചയിച്ച് കൊടുക്കാറുമുണ്ടായിരുന്നു.ഇസ്ലാമിക് കാലിഗ്രഫിയിലും അവർക്ക് വലിയ താൽപ്പര്യമായിരുന്നു.അക്കാലത്ത് മാക്മില്ലൻ പുറത്തിറക്കിയ എൻസൈക്ലോപീഡിയ ഓഫ് റിലീജിയന്റെ എഡിറ്റോറിയൽ ബോർഡിലും അവർ സേവനമനുഷ്ഠിച്ചു. 1992 ൽ ഹാർവാഡിൽ നിന്ന് വിരമിച്ച ശേഷം ഇന്ത്യയിലെ-മുസ്ലിം സാംസ്കാരികസംഭാവനകളെ കുറിച്ചും അവർ പഠനം നടത്തി.1992 ൽ വിരമിച്ച ശേഷം അവർ ജർമ്മനിയിലേക്ക് തന്നെ മടങ്ങുകയും ബോൺ സർവകലാശാലയിൽ ഓണററി പ്രൊഫസറായി കർമ്മനിരതയാകുകയും ചെയ്തു.2003 ൽ മരിക്കുന്നതുവരെ ബോണിൽ താമസിച്ചത്.പലപ്പോഴും അവർ അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യമായിരുന്നു താങ്കളൊരു മുസ്ലിമാണോ എന്നത്.താൻ മുസ്ലിമാണെന്ന് ഉറപ്പില്ലാത്തവർക്ക് മാത്രമേ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞ് അവർ ഒഴിഞ്ഞ് മാറിയിരുന്നു.അവരുടെ അധ്യാപനശൈലിയും വിദ്യാർത്ഥികൾ ഹൃദയാവർജകമായിരുന്നു.സൂഫികളുടെ കവിതകൾ പഠിപ്പിക്കുമ്പോൾ അതിൽ ലയിച്ച് പ്രത്യേക ശൈലിയിൽ പാരായണം ചെയ്തായിരുന്നു അവർ പഠിപ്പിക്കാറുണ്ടായിരുന്നത്. ജർമ്മൻ, ഇംഗ്ലീഷ്, തിർക്കിഷ് എന്നീ ഭാഷകൾ കൂടാതെ അറബി, പേർഷ്യൻ, ഉറുദു, പഞ്ചാബി എന്നീ ഭാഷകളറിയുന്ന അവർ ബഹുഭാഷ പണ്ഡിതയായിരുന്നു.ഇസ്ലാമിക സാഹിത്യം,സൂഫിസം,ഇസ്ലാമിക സംസ്കാരം എന്നിവയെക്കുറിച്ചുള്ള അമ്പതിലധികം പുസ്തകങ്ങളും നൂറുകണക്കിന് ലേഖനങ്ങളും അവർ പ്രസിദ്ധീകരിച്ചു. പേർഷ്യൻ, ഉറുദു, അറബിക്, സിന്ധി, തുർക്കിഷ് കവിതകൾ,സാഹിത്യങ്ങൾ എന്നിവ ഇംഗ്ലീഷിലേക്കും ജർമ്മനിലേക്കും വിവർത്തനം ചെയ്തു.പൂച്ചകളോടുള്ള അവരുടെ പ്രത്യേക താത്പര്യം ഇസ്ലാമിക സാഹിത്യത്തിലെ പൂച്ചകളുടെ സ്വാധീനത്തെ കുറിച്ച് ഒരു പുസ്തകം എഴുതാൻ അവരെ പ്രേരിപ്പിച്ചു,ഇസ്‌ലാമിന്റെ സൂഫി ഗൂഢാവബോധ തലങ്ങളെയായിരുന്നു അവരെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. സൂഫിപഠനങ്ങളിൽ അഭിനിവേശമുള്ള പലരും അവരെ ഒരു അവലംബമായി പരിഗണക്കുന്നു.അത്രയും ആഴത്തിലുള്ള അറിവും അനുഭവവും അവർക്ക് ഇസ്ലാമികസംസ്ക്കാരത്തിലും ജ്ഞാനശാഖകളിലും ഉണ്ടായിരുന്നു. ഇസ്‌ലാം, സൂഫിസം, എന്നീ മേഖലകളിൽ അവർ നൽകിയ സംഭാവനകളെ പരിഗണിച്ചും പ്രമുഖ തത്ത്വചിന്തകനും ദേശീയ കവിയുമായ മുഹമ്മദ് ഇഖ്ബാലിൻെറ കൃതികളെ കുറിച്ചുള്ള പഠനത്തിനും പാകിസ്ഥാൻ ഗവൺമെന്റ് ഷിമ്മലിനെ അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്.Mystical Dimensions of Islam എന്ന കൃതിയാണ് അവരുടെ മാസ്റ്റർ പീസ്. അവരുടെ പ്രധാന കൃതികൾ Mohammad Iqbal, Poet and Philosopher: A Collection of Translations, Essays, and Other Articles. Karachi: Pakistan-German Forum, 1960. Islamic Calligraphy. Evanston, Ill.: Adler's Foreign Books, 1970. Islamic Literatures of India. Wiesbaden: Otto Harrassowitz Verlag, 1973. ISBN 3447015098. Mystical Dimensions of Islam (512 pages). Chapel Hill: University of North Carolina Press, 1975. ISBN 0807812714. Classical Urdu Literature: From the Beginning to Iqbal. A History of Indian Literature, v. 8. Wiesbaden: Otto Harrassowitz Verlag, 1975. ISBN 344701671X. Pain and Grace: A Study of Two Mystical Writers of Eighteenth-Century Muslim India. Leiden: Brill, 1976. ISBN 9004047719. A Dance of Sparks: Imagery of Fire in Ghalib's Poetry. New Delhi: Ghalib Academy, 1979. We Believe in One God: The Experience of God in Christianity and Islam, edited by Annemarie Schimmel and Abdoldjavad Falaturi; translated by Gerald Blaczszak and Annemarie Schimmel. London: Burns & Oates, 1979. The Triumphal Sun: A Study of the Works of Jalaloddinn Rumi. London: East-West Publications, 1980. As Through a Veil: Mystical Poetry in Islam (376 pages). New York: Columbia University Press, 1982. ISBN 9781851682744. Das Mysterium der Zahl (310 pages). Munich: Eugen Diederichs Verlag, 1983. English edition, The Mystery of Numbers (314 pages). New York: Oxford University Press, 1993. ISBN 0195089197. And Muhammad Is His Messenger: The Veneration of the Prophet in Islamic Piety (367 pages). Chapel Hill: University of North Carolina Press, 1985. ISBN 0807841285. Gabriel's Wing: Study into the Religious Ideas of Sir Muhammad Iqbal. Karachi: Iqbal Academy, 1989. ISBN 969416012X. Calligraphy and Islamic Culture. New York University Press, 1990. ISBN 0814778968. Islamic Names: An Introduction (134 pages). Edinburgh University Press, 1990. ISBN 0852246129. Islam: An Introduction (166 pages). Albany: State University of New York Press, 1992. ISBN 0791413276. A Two-Colored Brocade: The Imagery of Persian Poetry. Chapel Hill: University of North Carolina Press, 1992. ISBN 0807820504. Deciphering the Signs of God: A Phenomenological Approach to Islam (314 pages). The 1991-1992 Gifford Lectures. Albany: State University of New York Press, 1994. ISBN 0791419827. Nightingales under the Snow: Poems. London and New York : Khaniqahi Nimatullahi Publications, 1994. ISBN 0933546548. Anvari's Divan: A Pocket Book for Akbar. New York: Metropolitan Museum of Art, 1994. Introduction to Cats of Cairo: Egypt's Enduring Legacy, with photographs by Lorraine Chittock. New York: Abbeville Press, 1995. Reissued as Cairo Cats: Egypt's Enduring Legacy (96 pages). American University in Cairo Press, 2005. ISBN 9771724312. Meine Seele ist eine Frau. Munich: Kosel Verlag, 1995. English translation: My Soul Is a Woman: The Feminine in Islam (192 pages). New York and London: Continuum, 1997. ISBN 9780826414441. Look! This Is Love. Boston: Shambhala Centaur Editions, 1996. ISBN 1570622248. I Am Wind, You Are Fire: The Life and Work of Rumi. Boston: Shambhala Publications, 1997. Reissued as Rumi's World : The Life and Works of the Great Sufi Poet. Boston: Shambhala Publications, 2001. ISBN 0877736111. Im Reich der Grossmoguls: Geschichte, Kunst, Kultur. Munich: Verlag C.H. Beck, 2000. English translation: The Empire of the Great Mughals: History, Art, and Culture (352 pages). London: Reaktion Books, 2004. ISBN 1861892519. Make a Shield from Wisdom: Selected Verses from Nasir-I Khusraw's Divan (112 pages), translated and introduced by Annemarie Schimmel. London: I.B. Tauris, in association with the International Institute of Ismaili Studies, 2001. ISBN 1860647251. Islam and the Wonders of Creation: The Animal Kingdom. London: Al-Furqan, Islamic Heritage Foundation 2003. ISBN 9781873992814.