ആൻഡ്രോയ്ഡ് മാർഷ്മെലോ
ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ആറാമത്തെ പതിപ്പാണ് ആൻഡ്രോയ്ഡ് മാർഷ്മെലോ. “ആൻഡ്രോയ്ഡ് എം” (Android M) എന്ന പേരിൽ മെയ് 2015 -ൽ ഗൂഗിൾ ഐ/ഓ കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട മാർഷ്മെലോ ഒക്ടോബർ 2015 -ൽ ആണ് ഔദ്യോഗികമായി പുറത്തിറക്കിയത്.
A version of the Android operating system | |
Developer | |
---|---|
General availability | ഒക്ടോബർ 5, 2015[1] |
Latest release | 6.0.1 (M5C14J)[2] / ഏപ്രിൽ 12, 2016 |
Preceded by | Android 5.x "Lollipop" |
Succeeded by | Android N |
Official website | www |
Support status | |
Supported |
ആൻഡ്രോയ്ഡ് ലോലിപോപ്പിന്റെ ഉപയോക്ത അനുഭവം ഒന്നുകൂടി മെച്ചപ്പെടുത്തുകയാണ് മാർഷ്മെലോ പ്രധാനമായും ചെയ്യുന്നത്. കൂടാതെ, ഗൂഗിൾ നൗ ഓൺ ടാപ്പ്, ഉപകരണം ഉപയോഗത്തിൽ ഇല്ലാത്തപ്പോൾ ബാറ്ററി ഉപയോഗം നന്നേ കുറയ്ക്കുന്ന പുതിയ പവർ മാനേജ്‌മെന്റ് സിസ്റ്റം, വിരൽ അടയാളം തിരിച്ചറിയൽ, യുഎസ്ബി ടൈപ്പ് -സി ചാർജറുകൾക്കുള്ള പിന്തുണ, ഡാറ്റയും ആപ്ലിക്കേഷനുകളും മൈക്രോ എസ്ഡി കാർഡിലേക്ക് മാറ്റുവാനുള്ള സൗകര്യം എന്നിവയും പുതുമകളാണ്. ഏപ്രിൽ 2016 -ലെ കണക്കുപ്രകാരം ഗൂഗിൾ പ്ലേ സേവനം ഉപയോഗിക്കുന്ന 4.6% ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് മാർഷ്മെലോ പതിപ്പ് ഉപയോഗിച്ച് ആണ്.
ചരിത്രം
തിരുത്തുകആൻഡ്രോയ്ഡ് എം എന്ന പേരിൽ, മെയ് 28, 2015 -ന് ഗൂഗിൾ ഐ/ഓ കോൺഫറൻസിൽ വച്ച് നെക്സസ് 5, നെക്സസ് 6 തുടങ്ങിയ ഫോണുകളിലും, നെക്സസ് 9 ടാബ്ലെറ്റിലും പ്രവർത്തിക്കുന്ന ഡെവലപ്പർ പ്രിവ്യു പുറത്തിറക്കി. ആഗസ്റ്റ് 17, 2015 -ന് മാർഷ്മെലോ എന്ന പേരിൽ കുറച്ചുകൂടി പരിഷ്കരിച്ച രൂപം അവതരിപ്പിച്ചു.[3][4][5][6]
സെപ്റ്റംബർ 29, 2015 -ന് മാർഷ്മെലോ അടിസ്ഥാനമാക്കി നെക്സസ് 5 എക്സ്, നെക്സസ് 6 പി പിന്നെ പിക്സൽ സി എന്ന ടാബ്‌ലറ്റ് എന്നിവ പുറത്തിറങ്ങി. ഒക്ടോബർ 5, 2015 -ന് നെക്സസ് 5,6,7,9 തുടങ്ങിയ ഉപകരണങ്ങൾക്ക് പുതിയ പതിപ്പ് ലഭിച്ചു. ഒക്ടോബർ 14, 2015 -ന് പുതിയ പതിപ്പ് ലഭിക്കുകവഴി എൽജി ജി4, മാർഷ്മെലോ അപ്ഡേറ്റ് ലഭിക്കുന്ന ഗൂഗിൾ നിർമിതമല്ലാത്ത ആദ്യത്തെ ഉപകരണം ആയി.
അവലംബം
തിരുത്തുക- ↑ "Get ready for the sweet taste of Android 6.0 Marshmallow". Android Developers. Retrieved October 6, 2015.
- ↑ "android-6.0.1_r31". android.googlesource.com. Retrieved April 12, 2016.
- ↑ "Google's Internal Code Name For Android M Is Macadamia Nut Cookie (MNC)". May 23, 2015.
- ↑ Seifert, Dan (May 28, 2015). "Google announces Android M, available later this year". The Verge. Vox Media. Retrieved March 6, 2017.
- ↑ Chester, Brandon (May 28, 2015). "Google Announces Android M At Google I/O 2015". AnandTech. Purch Group. Retrieved March 6, 2017.
- ↑ Cunningham, Andrew (May 28, 2015). "Google's Android M preview build will run on the Nexus 5, 6, 9, and Player [Updated]". Ars Technica. Condé Nast. Retrieved March 6, 2017.