ആൻഡ്രൂ നെയ്ഡെർമാൻ (ജനനം : ഒക്ടോബർ 26, 1940), കൂടുതൽ വിറ്റഴിക്കപ്പെട്ട നോവലുകളുടെ രചയിതാവായ അമേരിക്കൻ നോവലിസ്റ്റാണ്. 1986 ൽ വി.സി. ആൻഡ്രൂസ് എന്ന നോവലിസ്റ്റിൻറെ മരണശേഷം ആ പേരിൽ ഒരു അദൃശ്യ എഴുത്തുകാരനായി അദ്ദേഹം നോവലുകൾ എഴുതിയിരുന്നു.ന്യൂയോർക്കിലെ ഫോൾസ്ബർഗ്ഗ് ജൂനിയർ/സീനിയർ ഹൈസ്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടത്തിയിരുന്നു.

Andrew Neiderman
ജനനം (1940-10-26) ഒക്ടോബർ 26, 1940  (82 വയസ്സ്)
Brooklyn, New York
GenreFiction, gothic horror, screenwriting

“ദ ഡെവിൾസ് അഡ്വക്കേറ്റ്” എന്ന പ്രസിദ്ധ കൃതിയുടെ രചയിതാവുകൂടിയാണ് അദ്ദേഹം. ഈ നോവൽ ടെയ്‍ലർ ഹാക്ൿഫോർഡ് സംവിധാനം ചെയ്ത്, കീനു റീവ്സ്, അൽ പോസിനോ, ചാർലിസ് തെറോൻ എന്നിവർ അഭിനയിച്ച് സിനിമയായി പുറത്തിറങ്ങിയിരുന്നു. നെയ്ഡെർമാൻ ആൻഡ്രൂ എന്ന പേരിലെഴുതിയ നോവൽ പരമ്പരയിലെ “റെയിൻ” എന്ന നോവലും സിനിമയുടെ കഥയ്ക്ക് അവലംബമായിരുന്നു.

വി.സി. ആൻഡ്രൂസിൻറെ “Flowers in the Attic” എന്ന നോവലിനെ ആസ്പദമാക്കി നെയ്ഡെർമാൻ ഒരു സ്റ്റേജ് നാടകം രചിക്കുകയും 2014 ൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു യു.എസ്. നെറ്റ്‍വർക്ക്ക കേബിൾ സിനിമയായ “ഡ്യൂപ്ലിക്കേറ്റ്സ്” ന് തിരക്കഥയൊരുക്കുന്നതിൻ അദ്ദേഹം പങ്കാളിയായിരുന്നു.  

2010 ജനുവരിയിൽ ഡോർച്ചെസ്റ്റർ പബ്ലീഷേർസ് അദ്ദേഹത്തിൻറെ “ഗാർഡിയൻ ഏഞ്ചൽ” പ്രസിദ്ധീകരിക്കുന്ന സമയത്ത് അദ്ദേഹം വി.സി. ആൻഡ്രൂസ് എന്ന പേരിലെഴുതിയ നോവലുകളും സ്വന്തം പേരിലെഴുതിയ നോവലുകളുമായി ഏകദേശം 100 നോവലുകൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1997 ഒക്ടോബർ 17 ന് കാലിഫോർണിയയിലെ പാം സ്പ്രിംഗ്സ് നിവാസിയായ അദ്ദേഹത്തിന് ഒരു പാം സ്പ്രിംഗ് വോക്ക് ഓഫ് സ്റ്റാർസിൻറെ ഗോൾഡൻ പാം സ്റ്റാർ ബഹുമതി ലഭിച്ചിരുന്നു.[1][2]

നോവലുകൾതിരുത്തുക

 • Illusion (1967)
 • Sisters (1972)
 • Weekend (1980) (with Tania Grossinger)
 • Pin (1981) (adapted as a movie in 1988)
 • Brainchild (1981)
 • Someone's Watching (1983)
 • Tender, Loving Care (1984) (adapted as an interactive movie in 1997)
 • Imp (1985)
 • Child's Play (1985)
 • Love Child (1986)
 • Reflection (1986)
 • Teacher's Pet (1986)
 • Night Howl (1986)
 • Sight Unseen (1987)
 • Playmates (1987)
 • The Maddening (1987) (adapted as a movie in 1995)
 • Surrogate Child (1988)
 • Perfect Little Angels (1989)
 • The Devil's Advocate (1990) (filmed in 1997 by director Taylor Hackford)
 • Bloodchild (1990)
 • The Immortals (1991)
 • The Need (1992)
 • Sister, Sister (1992)
 • The Solomon Organization (1993)
 • After Life (1993)
 • Angel of Mercy (1994)
 • Duplicates (1994)
 • The Dark (1997)
 • In Double Jeopardy (1998)
 • Neighborhood Watch (1999)
 • Curse (2000)
 • Amnesia (2001)
 • Dead Time (2002)
 • Under Abduction (2002)
 • The Baby Squad (2003)
 • Deficiency (2004)
 • The Hunted (2005)
 • Finding Satan (2006)
 • Unholy Birth (2007)
 • Life Sentence (2007)
 • Deadly Verdict (2008)
 • Guardian Angel (2010)
 • Garden of the Dead (2011)
 • Lost in His Eyes (2015)

അവലംബംതിരുത്തുക

 1. Meeks, Eric G. (2012). The Best Guide Ever to Palm Springs Celebrity Homes. Horatio Limburger Oglethorpe. പുറങ്ങൾ. 341, 343. ISBN 978-1479328598.
 2. Golden Palm Stars Palm Springs Walk of Stars by date dedicated
"https://ml.wikipedia.org/w/index.php?title=ആൻഡ്രൂ_നെയ്ഡെർമാൻ&oldid=2890846" എന്ന താളിൽനിന്ന് ശേഖരിച്ചത്