ആസ്ട്രിഡ് ഓഫ് സ്വീഡൻ

ബെൽജിയൻ രാജ്ഞി

ലിയോപോൾഡ് മൂന്നാമൻ രാജാവിന്റെ ആദ്യ ഭാര്യയായ ബെൽജിയൻ രാജ്ഞിയായിരുന്നു ആസ്ട്രിഡ് ഓഫ് സ്വീഡൻ (17 നവംബർ 1905 - ഓഗസ്റ്റ് 29, 1935). ജന്മം കൊണ്ടും അവർ സ്വീഡനിലെ രാജകീയ ഭവനമായ ബെർണാഡോട്ടിലെ രാജകുമാരിയായിരുന്നു. രണ്ടുവർഷത്തിൽ താഴെ മാത്രം രാജ്ഞിയായിരുന്ന അവർ 29 ആം വയസ്സിൽ ഒരു വാഹനാപകടത്തിൽ മരിച്ചു. അവരുടെ ഏക മകൾ ജോസെഫിൻ-ഷാർലറ്റ് പിന്നീട് ലക്സംബർഗിലെ ഗ്രാൻഡ് ഡച്ചസ് ആയി. അവരുടെ രണ്ടു മക്കളും ബെൽജിയൻ രാജാവാകുകയും ചെയ്തു. അവരുടെ പേരക്കുട്ടികളിൽ ബെൽജിയം രാജാവ് ഫിലിപ്പ്, ലക്സംബർഗിലെ ഗ്രാൻഡ് ഡ്യൂക്ക് ഹെൻറി എന്നിവരും ഉൾപ്പെടുന്നു. നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ അമ്മായി കൂടിയായിരുന്നു ആസ്ട്രിഡ്.

ആസ്ട്രിഡ് ഓഫ് സ്വീഡൻ
ആസ്ട്രിഡ് 1926-ൽ ഡച്ചസ് ഓഫ് ബ്രബാന്റായി
ക്വീൻ കൺസോർട്ട് ഓഫ് ദി ബെൽജിയൻസ്
Tenure 17 February 1934 – 29 August 1935
ജീവിതപങ്കാളി
മക്കൾ
പേര്
ആസ്ട്രിഡ് സോഫിയ ലോവിസ തൈറ[1]
രാജവംശം ബെർണാഡോട്ടെ
പിതാവ് പ്രിൻസ് കാൾ, വെസ്റ്റർഗോട്ട്ലാൻഡ് ഡ്യൂക്ക്
മാതാവ് പ്രിൻസെസ് ഇംഗെബർഗ് ഓഫ് ഡെൻമാർക്ക്

ആദ്യകാലജീവിതം

തിരുത്തുക
 
അമ്മയോടും സഹോദരിമാരോടും ആസ്ട്രിഡ്

ആസ്ട്രിഡ് രാജകുമാരി 1905 നവംബർ 17 ന് സ്റ്റോക്ക്ഹോമിലെ ആർവ്ഫർസ്റ്റൻസ് പാലറ്റ്സിൽ വെസ്റ്റർഗോട്ട്ലാൻഡിലെ ഡ്യൂക്ക് കാൾ രാജകുമാരന്റെയും ഭാര്യ ഡെൻമാർക്കിലെ രാജകുമാരി ഇംഗെബർഗിന്റെ മൂന്നാമത്തെ കുട്ടിയും ഇളയമകളുമായി ജനിച്ചു. അവരുടെ പിതാവ് സ്വീഡനിലെയും നോർവേയിലെയും രാജാവ് ഓസ്കാർ രണ്ടാമന്റെ മൂന്നാമത്തെ മകനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നസ്സാവുവിലെ സോഫിയയായിരുന്നു. അവരുടെ അമ്മ ലൂയിസ് ഓഫ് സ്വീഡന്റെയും ഡെൻമാർക്കിലെ ഫ്രെഡറിക് എട്ടാമൻ രാജാവിന്റെയും മകളായിരുന്നു. ആസ്ട്രിഡിന്റെ പിതാവ് സ്വീഡനിലെ ഗുസ്താവ് അഞ്ചാമന്റെ ഇളയ സഹോദരനായിരുന്നു. അമ്മ ഡെൻമാർക്കിലെ ക്രിസ്റ്റ്യൻ X നോർവേയിലെ ഹാക്കോൺ ഏഴാമൻ എന്നിവരുടെ അനുജത്തിയായിരുന്നു.

ആസ്ട്രിഡിന് രണ്ട് മൂത്ത സഹോദരിമാർ ഉണ്ടായിരുന്നു. ഡെൻമാർക്കിലെ രാജകുമാരി മാർഗരേത്ത, നോർവേയിലെ കിരീടാവകാശിയായ മാർത്ത, ഒരു ഇളയ സഹോദരൻ പ്രിൻസ് കാൾ ബെർണാഡോട്ടെ (സ്വീഡനിലെ പ്രിൻസ് കാൾ, ഓസ്റ്റെർഗ്ലാന്റ് ഡ്യൂക്ക്).

ആസ്ട്രിഡ് തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും സെൻട്രൽ സ്റ്റോക്ക്ഹോമിലെ അർവ്ഫർസ്റ്റൻസ് കൊട്ടാരത്തിലും ഫ്രിഡെമിലെ കുടുംബത്തിന്റെ വേനൽക്കാല വസതിയിലും ചെലവഴിച്ചു. കർശനമായ വിദ്യാഭ്യാസത്തിലും ആഡംബരമില്ലാതെയും ആസ്ട്രിഡ് വളർന്നു. ഫ്രഞ്ച് ഭാഷയിൽ പാഠങ്ങൾ പഠിപ്പിക്കുന്ന സിന്റ് ബോട്ട്വിഡ് ബോർഡിംഗ് സ്കൂളിൽ ആസ്ട്രിഡ് വിദ്യാഭ്യാസം നടത്തി. തുടർന്ന് അക്കേർസ്ട്രോം-സോഡർസ്ട്രോം ഫിനിഷിംഗ് സ്‌കൂളിൽ ചേർന്നു.[2]തയ്യൽ, പിയാനോ, ബാലെ, ശിശു സംരക്ഷണം എന്നിവ പഠിച്ചു.

അക്കാലത്തെ പല രാജകുമാരിമാരെയും പോലെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ച ജീവിതത്തിനുള്ള തയ്യാറെടുപ്പിനായി പൊതുസേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആസ്ട്രിഡ് പ്രോത്സാഹിച്ചു. ശിശുക്കളെ പരിചരിക്കുന്ന ഒരു സ്റ്റോക്ക്ഹോം അനാഥാലയത്തിൽ അവർ കുറച്ചു കാലം ജോലി ചെയ്തു.[3]

നീന്തൽ, സ്കീയിംഗ്, ക്ലൈംബിംഗ്, കുതിരസവാരി, ഗോൾഫ് എന്നിവപോലുള്ള ഔട്ട്‌ഡോർ, സ്‌പോർട്‌സ് എന്നിവ ആസ്ട്രിഡ് ആസ്വദിച്ചു.[4]അവരും സഹോദരിമാരും ഇടയ്ക്കിടെ സ്റ്റോക്ക്ഹോമിലെ തെരുവുകളിൽ ഷോപ്പിംഗ് നടത്താറുണ്ടായിരുന്നു.[5]

വിവാഹനിശ്ചയവും വിവാഹവും

തിരുത്തുക
 
1926 സെപ്റ്റംബർ 21 ന് ആസ്ട്രിഡ് രാജകുമാരിയുടെയും ലിയോപോൾഡ് രാജകുമാരന്റെയും വിവാഹനിശ്ചയം

യോഗ്യയായ ഒരു രാജകുമാരിയെന്ന നിലയിൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ ഭാവി എഡ്വേർഡ് എട്ടാമൻ, നോർവേയിലെ ഭാവി ഒലവ് അഞ്ചാമൻ എന്നിവരുൾപ്പെടെ നിരവധി രാജകുമാരന്മാർക്ക് സാധ്യതയുള്ള വധുവായി ആസ്ട്രിഡിനെ പരാമർശിച്ചു. ആസ്ട്രിഡിന്റെ വിജയകരമായ വിവാഹാർത്ഥി ബെൽജിയത്തിലെ പ്രിൻസ് ലിയോപോൾഡ്, ഡ്യൂക്ക് ഓഫ് ബ്രബാന്റായിരുന്നു.

1926 സെപ്റ്റംബറിൽ അവരുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. ആൽബർട്ട് ഒന്നാമൻ രാജാവും ബെൽജിയം രാജ്ഞി എലിസബത്തും ബ്രസ്സൽസിലെ രാജകൊട്ടാരത്തിലേക്ക് പത്രക്കാരെ ക്ഷണിച്ചു. "രാജ്ഞിയും ഞാനും," ബ്രബാന്റ് ഡ്യൂക്ക് ലിയോപോൾഡ് രാജകുമാരനും സ്വീഡനിലെ രാജകുമാരി ആസ്ട്രിഡും തമ്മിലുള്ള ആസന്നമായ വിവാഹം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ആൽബർട്ട് പ്രഖ്യാപിച്ചു. രാജകുമാരി ഞങ്ങളുടെ മകന് സന്തോഷവും സുഖാനുഭവവും നൽകുമെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. ലിയോപോൾഡും ആസ്ട്രിഡും ഭരണകൂടത്തിന്റെ സമ്മർദ്ദങ്ങളോ കാരണങ്ങളോ ഇല്ലാതെ ജീവിതത്തിൽ ചേരാൻ തീരുമാനിച്ചു.

 • Catherine Barjansky. "Portraits with Backgrounds."
 • Art Beeche. "The Snow Princess."
 • Robert Capelle. "Dix-huit ans auprès du Roi Léopold."
 • Charles d'Ydewalle. "Albert and the Belgians: Portrait of a King."
 • Evelyn Graham. "Albert King of the Belgians."
 • Luciano Regolo. "La Regina Incompresa."
 • Lars Rooth. "More Joy Than Pain."
 • Anna Sparre. "Astrid mon amie."
 1. Burke's Royal Families of the World ISBN 0 85011 023 8 p. 514 (spelling of her full name as baptized)
 2. "Astrid of Sweden – Queen of Hearts". History of Royal Women.
 3. McMahon, Emily. "Wedding of King Leopold III of the Belgians and Princess Astrid of Sweden". Unofficial Royalty. Retrieved 29 September 2018.
 4. McMahon, Emily. "Wedding of King Leopold III of the Belgians and Princess Astrid of Sweden". Unofficial Royalty. Retrieved 29 September 2018.
 5. McMahon, Emily. "Wedding of King Leopold III of the Belgians and Princess Astrid of Sweden". Unofficial Royalty. Retrieved 29 September 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
ആസ്ട്രിഡ് ഓഫ് സ്വീഡൻ
Born: 17 November 1905 Died: 29 August 1935
Belgian royalty
മുൻഗാമി Queen consort of the Belgians
1934–1935
Vacant
Title next held by
Fabiola de Mora y Aragón
"https://ml.wikipedia.org/w/index.php?title=ആസ്ട്രിഡ്_ഓഫ്_സ്വീഡൻ&oldid=3650403" എന്ന താളിൽനിന്ന് ശേഖരിച്ചത്