അമേരിക്കൻ ഐക്യ നാടുകളിലെ ഒരു നിയമ പണ്ഡിതയും അധ്യാപികയുമാണ് ആസിഫ ബാനു ഖുറൈശി അഥവാ ആസിഫ ഖുറൈശി (ജനനം ജൂലൈ 17, 1967)[2]. ആസിഫ ഖുറൈശി ലാൻഡസ് എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്.

ആസിഫ ഖുറൈശി
ജനനം
ആസിഫ ബാനു ഖുറൈശി

(1967-07-17) ജൂലൈ 17, 1967  (56 വയസ്സ്)[1]
വിദ്യാഭ്യാസംകാലിഫോർണിയ യൂണിവേഴ്സിറ്റി-ബെർക്ക്‌ലി (ബിരുദം)
യു.സി ഡേവിസ് സ്കൂൾ ഓഫ് ലോ
കൊളംബിയ ലോ സ്കൂൾ, ഹാവാർഡ് ലോ സ്കൂൾ
തൊഴിൽഅധ്യാപിക

വിസ്കോൺസിൻ- മാഡിസൺ സർവ്വകലാശാലയിൽ നിയമ അധ്യാപികയായി ആസിഫ ഖുറൈശി ലാൻഡസ് പ്രവർത്തിക്കുന്നു. അമേരിക്കൻ ഭരണഘടനാ നിയമങ്ങളും ഇസ്‌ലാമിക നിയമങ്ങളും അവർ പഠിപ്പിച്ചു വരുന്നു. അമേരിക്കൻ ഫെഡറൽ കോടതികളിൽ ഉദ്യോഗസ്ഥ ആയിരുന്നു അവർ. ഇസ്‌ലാമിന്റെ അടിസ്ഥാന മത ഗ്രന്ഥങ്ങളുടെ അക്ഷരവായന ഇസ്‌ലാമിക നിയമങ്ങളിൽ വരുത്തിയ സ്വാധീനവും അതിന്റെ ദുഷ്ഫലങ്ങളും ആസിഫ ഖുറൈശി ലാൻഡസിന്റെ രചനകളിൽ ഉന്നയിക്കുന്നുണ്ട്.

നാഷണൽ അസോസിയേഷൻ ഓഫ് മുസ്‌ലിം ലോയേഴ്സ് (NAML), സാൻഫ്രാൻസിസ്കോ കേന്ദ്രമായ മുസ്‌ലിം അഡ്വക്കേറ്റ്സ്, അമേരിക്കൻ മുസ്‌ലിം ഇന്റന്റ് ഓൺ ലേണിങ് ആൻഡ് ആൿറ്റിവിസം (AMILA) എന്നീ കൂട്ടായ്മകളിൽ സ്ഥാപക അംഗമായി ആസിഫ ഖുറൈശി ലാൻഡസ് ഉണ്ടായിരുന്നു. മുസ്‌ലിം വുമൻസ് ലീഗ് അസോസിയേറ്റ് ആയിരുന്ന അവർ അതിന്റെ അധ്യക്ഷയായും ബോർഡ് അംഗമായും പ്രവർത്തിച്ചിരുന്നു.

2012 ലെ ഗുഗ്ഗെൻഹീം ഫെല്ലോഷിപ് ആസിഫ ഖുറൈശി ലാൻഡസിന് ലഭിച്ചിരുന്നു.[3]

ജീവിതരേഖ തിരുത്തുക

1967 ജൂലൈ 17-ന് അമേരിക്കയിൽ കാലിഫോർണിയയിലെ സാന്ത ക്ലാര കൗണ്ടിയിൽ ആസിഫ ഖുറൈശി ലാൻഡസ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസ ശേഷം 1988-ൽ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്ന് ആർട്സ് ബിരുദം കരസ്ഥമാക്കി. 1992-ൽ ഡേവീസ് സ്കൂൾ ഓഫ് ലോ എന്ന കോളേജിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദം നേടി. 1998-ൽ കൊളംബിയ ലോ സ്കൂളിൽ നിന്നും നിയമത്തിൽ മാസ്റ്റേഴ്സ് ബിരുദവും, 2006-ൽ ഹാവാർഡ് ലോ സ്കൂളിൽ നിന്ന് നിയമ ശാസ്ത്രത്തിൽ ഡോക്ടറേറ്റും ആസിഫ ഖുറൈശി ലാൻഡസ് കരസ്ഥമാക്കി.[4] ഇസ്‌ലാം മതത്തിലെ സിവിൽ - ക്രിമിനൽ നിയമങ്ങളിൽ പ്രാവീണ്യം കരസ്ഥമാക്കിയ ആസിഫ ആധുനികയുമായി അവയുടെ താരതമ്യ പഠനത്തിൽ താല്പര്യം കാണിച്ചു വരുന്നു. മുസ്‌ലിം രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമ ക്രമങ്ങളെ കുറിച്ചും അവരുടെ നിരീക്ഷണങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.

കോടതി ഉദ്യോഗസ്ഥ തിരുത്തുക

1993 മുതൽ 1997 വരെ അമേരിക്കൻ കോടതികളിൽ നിയമ ഗുമസ്തയായി ആസിഫ ഖുറൈശി ലാൻഡസ് പ്രർത്തിച്ചു വന്നു[5].

അധ്യാപന ജീവിതം തിരുത്തുക

യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ- മാഡിസണിന് കീഴിൽ ലോ സ്കൂളിൽ അധ്യാപികയായി 2004-ൽ ആസിഫ ഖുറൈശി ലാൻഡസ് ചേർന്നു. നിയമ പഠനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവർത്തനം ആരംഭിച്ച ആസിഫ[5], 2012 വരെ ആ നിലയിൽ തുടർന്നു. 2012 മുതൽ 2017 വരെ നിയമ പഠനത്തിൽ അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു അവർ[5]. 2017 മുതൽ സ്ഥാപനത്തിൽ മുഴുസമയ നിയമ അധ്യാപകയായി ആസിഫ ഖുറൈശി ലാൻഡസ് മാറി[5].

രചനകൾ തിരുത്തുക

നോ അൽത്താർസ്: ആൻ ഇൻട്രൊഡക്ഷൻ റ്റു ഇസ്‌ലാമിക് ഫാമിലി ലോ: പെർസ്പെക്ടീവ് ഓൺ റിഫോം (എഡിറ്റിങ്: ലിൻ വെൽഷ്മാൻ, അബ്ദുല്ലാഹി അൽ നഈം) (സെഡ് ബുക്സ്, 1996), ഹെർ ഓണർ: ആൻ ഇസ്‌ലാമിക് ക്രിട്ടിക് ഓഫ് റേപ് ലോസ് (Laws) ഓഫ് പാകിസ്താൻ ഫ്രം എ വുമൻ സെൻസിറ്റീവ് പെർസ്പെൿറ്റിവ് (1997) എന്നീ രചനകൾ ആസിഫ ഖുറൈശിയുടെതായി പ്രസിദ്ധമായിട്ടുണ്ട്. ദ ജേണൽ ഓഫ് ലോ ആൻഡ് റിലിജിയൻ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപ ബോർഡിൽ ആസിഫ ഖുറൈശി ലാൻഡസ് അംഗമാണ്.

അവലംബം തിരുത്തുക

  1. 1.0 1.1 California Birth Index
  2. "Asifa Bano Quraishi Lawyer Profile on Martindale.com". www.martindale.com. Retrieved Sep 30, 2019.
  3. "John Simon Guggenheim Foundation | Asifa Quraishi-Landes". Retrieved Sep 30, 2019.
  4. Asifa Quraishi-Landes Archived 2016-03-03 at the Wayback Machine.; profile on the University of Wisconsin-website
  5. 5.0 5.1 5.2 5.3 Asifa's Resume
"https://ml.wikipedia.org/w/index.php?title=ആസിഫ_ഖുറൈശി&oldid=3964690" എന്ന താളിൽനിന്ന് ശേഖരിച്ചത്