സാഹിത്യനിരൂപകനും രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷകനും കോളേജ് അദ്ധ്യാപകനുമാണ് ആസാദ്. ഡോ.ആസാദ്, ആസാദ് മലയാറ്റിൽ എന്നീ പേരുകളിൽ എഴുതിയിരുന്ന ഇദ്ദേഹം ഒരു ഇടതുപക്ഷചിന്തകനാണ്.[1] വിപണിതാല്പര്യം നയിക്കുന്ന കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം മാർക്സിയൻ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു എന്ന് ആസാദ് വിമർശനം ഉന്നയിക്കുന്നു.[2][3][4]

ഡോ.ആസാദ് ആർ.പി
ആസാദ്
ഡോ.ആസാദ്,2016-ലെ ഒരു ചിത്രം
ജനനം1963
തൊഴിൽഅക്കാദമിക്, സാഹിത്യ വിമർശകൻ, എഴുത്തുകാരൻ
വെബ്സൈറ്റ്https://www.azadonline.in

ജീവിതരേഖതിരുത്തുക

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം വില്ലേജിൽ സി കെ മാധവൻ മാസ്റ്ററുടെയും ആർ പി പദ്മിനി അമ്മയുടെയും മകനായി 1963-ൽ ആസാദ് ജനിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മദ്രാസ് സർവകലാശാലയിൽ നിന്ന് എംഫിൽ പൂർത്തിയാക്കി. 1950 മുതൽ 70 വരെയുള്ള മലയാളനോവലുകൾ: ഘടനാവാദപരമായ സമീപനം എന്ന വിഷയത്തിൽ കേരള സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡി ബിരുദം നേടി.[5]

പദവികൾതിരുത്തുക

കോഴിക്കോട് സർവ്വകലാശാല അക്കാദമിക് കൗൺസിൽ അംഗം, ദേശാഭിമാനി ദിനപത്രം, വാരിക, വാരാന്തപ്പതിപ്പ് എന്നിവയിൽ പത്രാധിപസമിതി അംഗം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന നിർവ്വാഹകസമിതി അംഗം, കേരള ബുക്ക്മാർക്കറ്റിംഗ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ബോർഡ് അംഗം, അധിനിവേശ പ്രതിരോധ സമിതി സ്ഥാപക ജനറൽ സെക്രട്ടറി, ഇടതുപക്ഷ ഏകോപനസമിതി സെക്രട്ടറി, പ്രസിഡണ്ട്, എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. മഞ്ചേരി എൻഎസ്എസ് കോളേജിൽ മലയാള വിഭാഗം അദ്ധ്യക്ഷനായി ദീർഘകാലം പ്രവർത്തിച്ച ആസാദ് പ്രിൻസിപ്പാളായി 2019 -ൽ വിരമിച്ചു. പ്രതിബോധത്തിന്റെ പാഠങ്ങൾ എന്ന ഗ്രന്ഥത്തിന് 1992ലെ തായാട്ട് അവാർഡ് ലഭിച്ചു. ഒരു ഡസനിലധികം പുസ്തകങ്ങളുടെ രചയിതാവാണ്. 2009 -ൽ നടന്ന പതിനഞ്ചാം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി ലോകസഭ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി ആസാദ് മത്സരിച്ചിരുന്നു.

കൃതികൾതിരുത്തുക

 • സൂക്ഷ്മം സർഗാത്മകം
 • മലയാളനോവൽ: പാഠവും ഘടനയും
 • വായനയിലെ വർഗസമരം
 • വാക്കും പ്രത്യയശാസ്ത്രവും
 • പ്രതിബോധത്തിന്റെ പാഠങ്ങൾ
 • കാറൽ മാർക്‌സും ഫാന്റസിപാർക്കും
 • ഉദാരതയുടെ ഉ(അ)റവുകൾ
 • മാർക്‌സിസവും സ്വത്വരാഷ്ട്രീയവും
 • നോവൽ: ബോധവും പ്രതിബോധവും (എഡി.)
 • ഉപജാപസാമ്രാജ്യത്വം; സമകാലികാനുഭവങ്ങൾ (എഡി.)
 • മാറാട്, സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല (എഡി.)

അവലംബംതിരുത്തുക

ബ്ലോഗ്തിരുത്തുക

https://azadonline.wordpress.com/

"https://ml.wikipedia.org/w/index.php?title=ആസാദ്&oldid=3644013" എന്ന താളിൽനിന്ന് ശേഖരിച്ചത്