ഭാഷാപോഷിണിസഭയുടെ 1895ലെ വാർഷികസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ദ്രുതകവിതാമത്സരത്തിന് എഴുതിയ നൂറ് ശ്ലോകങ്ങളാണ് കെ.സി.കേശവപിള്ള ആസന്നമരണചിന്താശതകം എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. ആസന്നമൃത്യുവായ ഒരാളുടെ ഉള്ളിൽ മിന്നി മറയുന്ന വിചാരവികാരങ്ങളായിരുന്നു പരീക്ഷകന്മാർ നല്കിയ വിഷയം. തിരുവന്തപുരത്തുവെച്ചായിരുന്നു സമ്മേളനവും മത്സരവും. കെ.സി.കേശവപിള്ളയോടൊപ്പം അക്കാലത്തെ യുവകവികളായ മൂലൂർ എസ്. പത്മനാഭപ്പണിക്കർ, കൊട്ടാരത്തിൽ ശങ്കുണ്ണി, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള, അമ്പലപ്പുഴ മാധവപ്പൊതുവാൾ എന്നിവരും പങ്കെടുത്തിരുന്നു. കെ.സി.കേശവപിള്ളയ്ക്കാണ് അന്ന് സമ്മാനം ലഭിച്ചത്.

"https://ml.wikipedia.org/w/index.php?title=ആസന്നമരണചിന്താശതകം&oldid=3992267" എന്ന താളിൽനിന്ന് ശേഖരിച്ചത്