ആഷെർമാൻസ് സിൻഡ്രോം
ആഷെർമാൻസ് സിൻഡ്രോം എന്നത് സ്ത്രീകളിൽ ഗർഭാശയത്തിലോ യോനീഗളത്തിലോ വടുക്കൾ ഉണ്ടാവുന്ന ആർജ്ജിതമായ അവസ്ഥയാണ്.[1] ഇംഗ്ലീഷ്:Asherman's syndrome (AS) . ഗർഭപാത്രത്തിൽ പലയളവിലുള്ള വടുക്കൾ ( സ്കാർ) കാണപ്പെടുന്നു. ചില സന്ദർഭങ്ങളിൽ ഗർഭാശയ ഭിത്തികൾ തമ്മിൽ ഒട്ടിച്ചേരുകയും ചെയ്യുന്നതായി കണ്ടുവരുന്നു. ഇത് അമിത രക്തസ്രാവത്തിനും വന്ധ്യതയ്ക്കും പ്ലാസെന്റയുടെ പ്രശ്നങ്ങൾക്കും കാരണമായേക്കാം. 1894 ൽ ഹെൻറി ഫ്രിഷ് എന്നയാൾ ഈ അവസ്ഥയെപ്പറ്റി ആദ്യമായി വിവരിച്ചു എങ്കിലും 54 വർഷത്തിനു ശേഷം ജോസഫ് ആഷെർമാൻ ഇതിനെക്കുറിച്ച് കൂടുതൽ വിവരണം നടത്തിയതിനു ശേഷമാണ് ഇത് കൂടുതലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. [2] യൂട്ടറൈൻ/സെർവിക്കൽ അറ്റ്രീഷ്യ, ട്രോമാറ്റിക് യൂട്ടറൈൻ അട്രോഫി, സ്ക്ലീറോട്ടിക് എൻഡോമെട്രിയം, എൻഡോമെട്രിയൻ സ്ക്ലീറോസിസ് എന്നിങ്ങനെയും പേരുകൾ ഉണ്ട്. [3]
കാരണങ്ങൾ
തിരുത്തുകകാരണങ്ങൾ പലതാണ്. മയോമെക്റ്റമി, സി സെക്ഷൻ തുടങ്ങിയ ശസ്ത്രക്രിയകൾ, അണുബാധ, പ്രായം, ജനനേന്ദ്രിയങ്ങളുടെ ടി.ബി., അമിതവണ്ണം എന്നിവ അപകട സാധ്യത വർദ്ധിപ്പിക്കുന്ന കാരണങ്ങളാണ്. ജനിതക കാരണങ്ങൾ പഠനവിധേയമാക്കിയിട്ടുണ്ട്. വയറിലെ അണുബാധയും മറ്റു ശസ്ത്രക്രിയകളും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. [4] ശസ്ത്രക്രിയ ചെയ്യാത്ത ഗർഭം ധരിക്കാത്ത സ്ത്രീകളിലും ആഷെർമാൻ സിൻഡ്രോം കണ്ടുവരുന്നുണ്ട്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് വിരളമാണെങ്കിലും ക്ഷയരോഗത്തിന്റെ സാന്നിധ്യം മൂലം ഇന്ത്യപോലുള്ള രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്. [5]
റഫറൻസുകൾ
തിരുത്തുക- ↑ Smikle C, Yarrarapu SC, Khetarpal S (2018). "Asherman Syndrome". StatPearls. Treasure Island (FL): StatPearls Publishing. PMID 28846336.
- ↑ Conforti A, Alviggi C, Mollo A, De Placido G, Magos A (December 2013). "The management of Asherman syndrome: a review of literature". Reproductive Biology and Endocrinology. 11: 118. doi:10.1186/1477-7827-11-118. PMC 3880005. PMID 24373209.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Palter
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Asherman syndrome". MedlinePlus Medical Encyclopedia. National Library of Medicine, National Institutes of Health, U.S. Department of Health and Human Services.
- ↑ Sharma JB, Roy KK, Pushparaj M, Gupta N, Jain SK, Malhotra N, Mittal S (January 2008). "Genital tuberculosis: an important cause of Asherman's syndrome in India". Archives of Gynecology and Obstetrics. 277 (1): 37–41. doi:10.1007/s00404-007-0419-0. PMID 17653564. S2CID 23594142.
ഫലകം:Female diseases of the pelvis and genitals